accident

എഴുകോൺ : നിയന്ത്രണം വിട്ട കാർ ഗേറ്റും ചുറ്റുമതിലും തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറി. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എഴുകോൺ രണ്ടാലുംമുക്ക് കാരുണ്യ നഗറിൽ ബിവറേജസ് ഷോപ്പിന് സമീപം സൗപർണ്ണികയിൽ ബാബുരാജന്റെ വീട്ടിലേക്ക് ഞായറാഴ്ച രാത്രി 10.30 നാണ് വാഹനം ഇടിച്ചു കയറിയത്. ഇടയ്ക്കിടം സ്വദേശികളായ ഗിരീഷ്, കിരൺ , പോച്ചംകോണം സ്വദേശി ഷിജു എന്നിവരാണ് കാറിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിനെത്തിയ വീട്ടുടമയെ ഇവർ മർദ്ദിച്ചതായി പരാതിയുണ്ട്. ഇതേ തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയും ഉണ്ടായി. എഴുകോൺ പൊലീസ് സ്ഥലത്തെത്തി യാത്രക്കാരെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് സംഘർഷ സ്ഥിതിക്ക് അയവുണ്ടായത്.