
നോയിഡ: ആഡംബര ഫ്ലാറ്റ് സമുച്ചയത്തിന് സമീപം അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം നടന്നത്. കെട്ടിടത്തിന് സമീപമുള്ള സർവീസ് റോഡിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. സമീപവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ ഉടൻ തന്നെ നോയിഡ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
'മരിച്ച സ്ത്രീക്ക് ഏകദേശം 35വയസ് വരും. കൈയ്ക്കും തലയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കൈയിലെ വലിയ മുറിവിൽ നിന്ന് ധാരാളം രക്തം വാർന്നു പോയിട്ടുണ്ട്. സ്ത്രീയെ തിരിച്ചറിയുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.'- അന്വേഷണ ഉദ്യോഗസ്ഥനായ അലോക് കുമാർ പറഞ്ഞു.