basheer

ബിഗ് ബോസ് താരവും മോഡലുമായ ബഷീർ ബഷിയും കുടുംബത്തിനും ആരാധകരേറെയാണ്. ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും മക്കൾക്കുമൊക്കെ യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ തങ്ങളുടെ കുടുംബ വിശേഷങ്ങൾ ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

താൻ വീണ്ടും പിതാവാകാൻ പോകുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബഷീർ ബഷി ഇപ്പോൾ. രണ്ടാം ഭാര്യയായ മഷൂറ ഗർഭിണിയാണ്. മഷൂറയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. പെഗ്നൻസി കിറ്റിലെ ഫലം സുഹാനയേയും മക്കളെയും കാണിക്കുന്നതും അവരുടെ പ്രതികരണവുമാണ് വീഡിയോയിലുള്ളത്.

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ ബഷീറിനെതിരെ പലപ്പോഴും വിമർശനമുയർന്നിരുന്നു. എന്നാൽ സുഹാനയും മഷൂറയും കഴിയുന്നത് അത്രയും സ്‌നേഹത്തോടെയാണെന്ന് ഇവരുടെ വീഡിയോ കാണാറുള്ളവർക്ക് മനസിലാകും. വിമർശനങ്ങളൊന്നും കാര്യമാക്കാതെ സന്തോഷത്തോടെ ജീവിക്കുകയാണ് കുടുംബം.