prabhudeva

പ്രഭുദേവയുടെ ഫാന്റസി - കോമഡി എന്റർടെയ്നർ മൈ ഡിയർ ഭൂതം ജൂലായ് 15ന് തിയേറ്ററിൽ . താടി എടുത്തും,തല മുണ്ഡനം ചെയ്തും ആണ് ഭൂതമായി പ്രഭുദേവ പ്രത്യക്ഷപ്പെടുന്നത്. പ്രഭു ദേവക്കൊപ്പം അശ്വന്ത് കുമാർ എന്ന ബാലതാരവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എൻ. രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമ്യ നമ്പീശൻ ആണ് നായിക.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിലെ അബാക്കാ ഡർറ് എന്ന ഗാന വീഡിയോയ്ക്കും വൻ സ്വീകാര്യത ലഭിച്ചു.നാല്പത്തി അഞ്ചു ലക്ഷത്തിൽ പരം കാഴ്ചക്കാരെ ഇതിനകം നേടി.ചിത്രത്തിന്റെ രചനയും സംവിധായകൻ എൻ. രാഘവന്റേതാണ്.

സുരേഷ് മേനോൻ, ബിഗ് ബോസ് ഫെയിം സംയുക്ത, ഇമാൻ അണ്ണാച്ചി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. യു. കെ. സെന്തിൽ കുമാർ ഛായാഗ്രഹണവും ഡി. ഇമാൻ സംഗീതവും നിർവഹിക്കുന്നു. മോഹൻലാലിന്റെ റാം , റഹ്മാന്റെ എതിരെ എന്നീ ചിത്രങ്ങൾ നിർമ്മിക്കുന്ന അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി.പിള്ള ആണ് നിർമ്മാണം.മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്.