
വിശ്വസിക്കാൻ പ്രയാസമുള്ള നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കാറുണ്ട്. അത്തരത്തിൽ തനിക്ക് ഗർഭപാത്രമുണ്ടെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ചൈനയിലെ ചെൻ ലി എന്ന മുപ്പത്തിമൂന്നുകാരൻ. കഴിഞ്ഞ ഇരുപത് വർഷമായി തനിക്ക് ആർത്തവമുണ്ടായിരുന്നെന്ന് യുവാവ് പറയുന്നു.
എല്ലാ മാസവും വയറുവേദന അനുഭവപ്പെടാറുണ്ടായിരുന്നു. മൂത്രമൊഴിക്കുമ്പോൾ രക്തവും വരാറുണ്ടായിരുന്നുവെന്ന് യുവാവ് പറഞ്ഞു. ഒടുവിൽ ചികിത്സ തേടി ആശുപത്രിയിലെത്തി. അവിടെവച്ച് നടത്തിയ പരിശോധനയിലാണ് പുരുഷ ലൈംഗികാവയവത്തിനൊപ്പം ഗർഭപാത്രം, അണ്ഡാശയം എന്നിവ തനിക്കുണ്ടെന്ന് ചെൻ ലിക്ക് മനസിലായത്.
‘ഇന്റർസെക്‌സ്’ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. യുവാവ് ഡോക്ടറോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഗർഭാശയം നീക്കം ചെയ്തു. ഇപ്പോൾ യുവാവ് പൂർണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.