
സൂപ്പർ ഹിറ്റായ രാജാ റാണിക്കുശേഷം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ജയ്‌യും വീണ്ടും ഒന്നിക്കുന്നു. ഷങ്കറിന്റെ ശിഷ്യൻ നിലേഷ് കൃഷ്ണ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്.എന്നാൽ ഇരുവരും നായകനും നായികയുമായാണോ അഭിനയിക്കുന്നത് എന്നു വ്യക്തമല്ല. നയൻതാരയുടെ 75-ാമത്തെ ചിത്രം ആണ്. സത്യരാജ് ആണ് ചിത്രത്തിലെ മറ്റൊരു താരം. സി സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും . ദിനേശ് കൃഷ്ണൻ ആണ് ഛായാഗ്രഹണം. അതേസമയം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി ഒരുക്കുന്ന ജവാൻ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് നയൻതാര. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ്. മലയാളത്തിൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് ആണ് നായകൻ. ചിത്രം ഓണത്തിന് റിലീസ് ചെയ്യും.