foot-wear

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പാദരക്ഷകൾ. അതിനാൽ തന്നെ പാദരക്ഷകൾക്ക് നമ്മുടെ ജീവിതത്തിൽ പ്രധാനസ്ഥാനവും സ്വാധീനവും ഉണ്ടെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. അവശ്യവസ്തുവാണെങ്കിലും വല്ലപ്പോഴും മാത്രമാണ് നമ്മൾ പാദരക്ഷകൾ വാങ്ങുന്നത്. എന്നാൽ പാദരക്ഷകൾ എല്ലാ ദിവസവും വാങ്ങാൻ പാടില്ല. അതായത് ചെരുപ്പുകൾ വാങ്ങാൻ പ്രത്യേക ദിവസമുണ്ട്. നിങ്ങളുടെ ജീവിതത്തിലുണ്ടാകാൻ പോകുന്ന ഭാഗ്യവും ചെരുപ്പ് വാങ്ങുന്ന ദിവസവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്.

വാസ്തു ശാസ്ത്ര പ്രകാരം അമാവാസി, ചൊവ്വ, ശനി, ഗ്രഹണം എന്നീ ദിവസങ്ങളിൽ യാതൊരു കാരണവശാലും ഷൂസും ചെരിപ്പുകളും വാങ്ങാൻ പാടില്ല. ഈ ദിവസം ഷൂസും ചെരിപ്പും വാങ്ങുന്നത് വീട്ടിൽ ദൗർഭാഗ്യം കൊണ്ടുവരും. അതിനാൽ അബദ്ധത്തിൽ പോലും ഈ ദിവസങ്ങളിൽ പാദരക്ഷകൾ വാങ്ങരുത്.

ശനിയാഴ്ച

ശനിയും പാദങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽ ശനിയാഴ്ച ദിവസം ചെരുപ്പ് വാങ്ങുന്നത് ശനിദോഷം വർദ്ധിപ്പിക്കുകയും വീട്ടിൽ ദുരിതവും ദാരിദ്ര്യവും ഉണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ ശനി ദോഷം ഉണ്ടാകാതിരിക്കാൻ ഈ ദിവസം ചെരുപ്പ് വാങ്ങുന്നത് കഴിവതും ഒഴിവാക്കുക.

സൂക്ഷിക്കരുത്

പലരും ഷൂസും ചെരിപ്പുകളും കട്ടിലിനടിയിൽ വയ്ക്കാറുണ്ട്. എന്നാല്‍, വാസ്തു ശാസ്ത്രപ്രകാരം നിങ്ങൾ ഉറങ്ങുന്ന കട്ടിലിനടിയിൽ ചെരിപ്പും ഷൂസും ഒരിക്കലും സൂക്ഷിക്കരുത്. ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, ഭാര്യാഭർത്താക്കന്മാരുടെ ബന്ധം വഷളാകാനും ഇത് വഴിയൊരുക്കും.

ഉപേക്ഷിക്കാം

ഉപയോഗശൂന്യമായ ചെരിപ്പുകളും ഷൂസും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. അവ ഉപേക്ഷിക്കണം, എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വാസ്തു പ്രകാരം പഴയ ഷൂസും ചെരിപ്പും ശനിയാഴ്ച വീട്ടിൽ നിന്ന് പുറത്തുകളയുന്നത് വളരെ നല്ലതാണ്.