
ജയം രവിയെ നായകനാക്കി എൻ. കല്യാണ കൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന അഖിലൻ സെപ്തംബർ 15ന് തിയേറ്ററിൽ.ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്.കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഭൂലോകം എന്ന ചിത്രത്തിനുശേഷം ജയം രവിയും എൻ. കല്യാണ കൃഷ്ണനും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.തനി ഒരുവൻ, മൃതൻ', റോമിയോ ജൂലിയറ്റ് ', വനമകൻ, അടങ്കമറു, കോമാ എന്നീ ജയംരവി ചിത്രങ്ങൾ നേടിയ വിജയം അഖിലൻ ആവർത്തിക്കുമെന്നാണ് ആരാധക പ്രതീക്ഷ. പ്രിയ ഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് നായികമാർ. സാം സി.എസ് സംഗീതവും, വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. കേരളത്തിൽ മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് ആണ് ചിത്രം എത്തിക്കുന്നത്.
#