spider-

സ്‌പൈഡർമാനെ ജനങ്ങൾ രണ്ട് കൈയും നീട്ടി സ്വീകരിച്ചുവെങ്കിലും എട്ടുകാലികൾക്ക് പൊതുവെ ഭീകര പരിവേഷമാണുള്ളത്. വീടുകളിൽ ക്ഷണിക്കാതെ വലനെയ്ത് താമസമാക്കുന്ന ചിലന്തികളെ ഭയത്തോടെയാവും പലരും കാണുക. ത്വക് രോഗങ്ങൾ ഉൾപ്പടെയുള്ള അസുഖങ്ങൾക്കും ചിലന്തി കാരണമാവുന്നു. അതിനാൽ തന്നെ ചിലന്തിയെ ഒഴിവാക്കുന്നതിനായി നിരവധി വഴികളാണ് വീടുകളിൽ പ്രയോഗിക്കുന്നത്. എന്നാൽ ഇവയൊന്നും പലപ്പോഴും ഫലം കാണാറുമില്ല. ചിലന്തികളെ തുരത്താനുള്ള ചെലവ് കുറഞ്ഞ ഒരു മാർഗത്തെ കുറിച്ച് ഇനി പറയാം.

കുരുമുളക് ലായനിയാണ് ചിലന്തികളെ തുരത്താനുള്ള മികച്ച മാർഗം. ഹിഞ്ച് ക്ലീനിംഗ് ടിപ്സ് എന്ന ഫേസ്ബുക്ക് പേജിൽ നിരവധിയാളുകളാണ് കുരുമുളക് ലായനി ഉപയോഗിച്ചതിന് ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് വിവരിക്കുന്നത്. വെള്ളവും കുരുമുളക് നീരും ചേർത്ത് ഭിത്തിയിൽ തുടയ്ക്കകയോ സ്‌പ്രേ ചെയ്യുകയോ ചെയ്താൽ പിന്നീട് ചിലന്തി ആ ഭാഗത്തേയ്‌ക്കേ വരില്ല. കുരുമുളക് നീരും നാരങ്ങാനീരും ഒരു ബോട്ടിലിൽ ചേർത്ത ശേഷം സ്‌പ്രേ ചെയ്യുന്നതും ഫലപ്രദമാണ്.

കാലുകൾ കൊണ്ട് മണം പിടിച്ചെത്തുന്ന ചിലന്തിക്ക് കുരുമുളക് സ്‌പ്രേയുടെ രൂക്ഷ ഗന്ധത്താൽ മുന്നോട്ട് പോകുവാൻ കഴിയുകയില്ല. അവയുടെ സ്വന്തം ഗന്ധത്തെ തടസപ്പെടുത്തുന്നതിനാൽ വീട് വിട്ട് പോകും.