mirror

ജനിച്ചാൽ ഒരു ദിവസം മരണമുണ്ട് എന്നത് പ്രചഞ്ച സത്യമാണ്. എന്നാൽ മരണത്തിന് മുമ്പ് ശരീരം ചില സൂചനകൾ കാണിച്ചുതുടങ്ങും. ഹിന്ദു വിശ്വാസപ്രകാരം മരണമടുത്താൽ ശരീരം കാണിച്ചുതുടങ്ങുന്ന ചില ലക്ഷണങ്ങളുണ്ട്. മരണം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല എന്നും അതിന് മുമ്പ് തന്നെ ശരീരം ഏഴ് ലക്ഷണങ്ങൾ കാണിച്ച് തുടങ്ങും എന്നുമാണ് ഗരുഡ പുരാണത്തിൽ പറയുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം.

1. ശബ്ദം കേൾക്കാൻ പറ്റാതെയാകുക എന്നതാണ് ഒരു ലക്ഷണം. ഇരുചെവികളും കൈകൊണ്ട് പൊത്തിപ്പിടിച്ചാൽ കുറച്ചെങ്കിലും ശബ്ദം കേൾക്കേണ്ടതാണ്. എന്നാൽ മരണത്തോടടുക്കുമ്പോൾ ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ ഒരു ശബ്ദവും കേൾക്കാൻ സാധിക്കില്ല.

2. മരണത്തോടടുക്കുമ്പോൾ ശരീരം കാണിക്കുന്ന മറ്റൊരു ലക്ഷണമാണ് മൂക്കിന്റെ തുമ്പ് കാണാൻ സാധിക്കാതെ കണ്ണ് മുകളിലേയ്ക്ക് മറിയുക എന്നത്.

3. മരണമടുത്താൽ നമുക്ക് ഏറ്റവും ഇഷ്ടപ്പെട്ട പിതൃക്കളെ കാണാൻ സാധിക്കും. കാരണം മരണശേഷം ഇവരോടൊപ്പമാണ് നമ്മൾ വസിക്കുക.

4. മരണമടുത്ത വ്യക്തി ചന്ദ്രനെ നോക്കുമ്പോൾ വിഭജിച്ചായിരിക്കും കാണാൻ സാധിക്കുക. ചിലപ്പോൾ ചതുരത്തിലോ തൃകോണാകൃതിയിലോ ഇവർക്ക് ചന്ദ്രനെ കാണുവാൻ സാധിക്കും. മരണമടുക്കുന്ന ആൾക്ക് മാത്രം ലഭിക്കുന്ന സൂചനയാണിത്.

5. മരണമടുക്കുമ്പോൾ മറ്റൊരാൾ അടുത്തിരിക്കുന്നതായി എപ്പോഴും അനുഭവപ്പെടും. കൂടാതെ സ്വന്തം ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായുമുള്ള തോന്നൽ ഉണ്ടാകും. എന്നാൽ ചുറ്റുമുള്ളവർക്ക് ഇത് അനുഭവപ്പെടില്ല.

6. കണ്ണാടിയിൽ മുഖം നോക്കുമ്പോൾ സ്വന്തം പ്രതിബിംബം അല്ല എന്ന് തോന്നും. എന്നാൽ ചുറ്റുമുള്ളവരുടെ മുഖം വ്യക്തമായി കാണുവാനും സാധിക്കും. ഇത് മറ്റ് സൂചനകളേക്കാൾ ഭയാനകമാണ്.

7. മരണമടുക്കുമ്പോൾ ചിലർ തങ്ങളുടെ മൂക്കിൽ നിന്നും വ്യത്യസ്തമായ ശബ്ദം പുറപ്പെടുവിക്കുന്നു. മരണത്തിന്റെ രണ്ടോ മൂന്നോ ദിവസം മുമ്പാണ് ഈ ലക്ഷണം കാണിച്ച് തുടങ്ങുക. മരണത്തിന് ഒരുമാസം മുമ്പ് മൂക്ക്, താടി, വായ എന്നിവ കല്ലുപോലെ ദൃഢമാകുന്നു.