temple-

തിരുവനന്തപുരം: തിരുമല ഓടാൻകുഴി ശ്രീ ദുർഗ്ഗാ ശ്രീഭദ്രാ സമാധി ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം പൂർത്തിയായി. ഭദ്രകാളി, ഗണപതി, സമാധി, അനുബന്ധ ദേവതകളായ തമ്പുരാൻ, യക്ഷിയമ്മ, സർപ്പ ദേവത, ബ്രഹ്മ രക്ഷസ്സ്, കന്യാവ് എന്നിവർക്കായി പുതിയതായി നിർമിച്ച ക്ഷേത്രങ്ങളിലാണ് പ്രതിഷ്ഠ നടത്തിയത്. ക്ഷേത്ര തന്ത്രി വേണഗോപാലൻ പോറ്റിയുടെ മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്ര സ്ഥാനപതി മണ്ണടി രാജനാണ് ക്ഷേത്രങ്ങൾ നിർമ്മിച്ചത് . ക്ഷേത്ര യജമാൻ വി ശിവാനന്ദൻ, രക്ഷാധികാരി എസ്. സുനിൽ എന്നിവർ നേതൃത്വം നൽകി.