mohanlal-mammootty

നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ രചന നിർവഹിച്ച 'ദൈവത്തിന്റെ അവകാശികള്‍' എന്ന പുസ്‍തകം മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്‌തു. താരസംഘടനയായ അമ്മയുടെ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ബോഡിയിൽ വച്ചായിരുന്നു പ്രകാശനം.

മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. പുസ്‌തകം പ്രകാശനം ചെയ്യുന്നതിന്റെ ചിത്രവും താരം പങ്കുവച്ചു.

mohanlal-mammootty

വി മധുസൂദനന്‍ നായരാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്‍തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. പ്രേംകുമാര്‍ പലപ്പോഴായി എഴുതിയ 22 ലേഖനങ്ങളാണ് പുസ്‌തകരൂപത്തിലേക്ക് എത്തിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം...

പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച "ദൈവത്തിൻ്റെ അവകാശികൾ " എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ..

പ്രിയപ്പെട്ട സുഹൃത്തും, നടനും, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാനുമായ ശ്രീ പ്രേംകുമാർ രചിച്ച്, DC ബുക്സ് പ്രസിദ്ധികരിച്ച "ദൈവത്തിൻ്റെ അവകാശികൾ " എന്ന പുസ്തകം ഞാനും ഇച്ചാക്കയും ചേർന്ന് പ്രകാശനം ചെയ്തപ്പോൾ.. pic.twitter.com/8Ohk2OZZCm

— Mohanlal (@Mohanlal) July 13, 2022