malavika

പട്ടം പോലെ എന്ന് ദുൽഖർ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനൻ. രജനികാന്ത് നായകനായെത്തിയ പേട്ട, വിജയ്‌ ചിത്രം മാസ്റ്റർ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം താരം ചെയ്‌തിരുന്നു. സോഷ്യൽ മീഡിയയിലും നടി സജീവമാണ്.

ഇപ്പോഴിതാ തന്റെ പുതിയ ഗ്ലാമറസ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് നടി. വേഷ്‌ടി അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണിവ. ‘വേഷ്ടി ട്രെന്‍ഡ്’ എന്നാണ് മാളവിക ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

View this post on Instagram

A post shared by Malavika Mohanan (@malavikamohanan_)

തന്റെ പ്രിയ സുഹൃത്താണ് ചിത്രം പകർത്തിയതെന്ന് മാളവിക കുറിച്ചു. മാളവികയുടെ ബെസ്റ്റ് ഫ്രണ്ടാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. മുൻപും വേഷ്ടി ധരിച്ച ലുക്കിൽ താരം എത്തിയിട്ടുണ്ട്.

മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. ഹിന്ദി ചിത്രമായ 'യുധ്ര'യാണ് മാളവികയുടെ പുതിയ ചിത്രം.

malavika

View this post on Instagram

A post shared by Malavika Mohanan (@malavikamohanan_)