
2022 ജൂലായ് 13 -1197 മിഥുനം 29 - ബുധനാഴ്ച. (രാത്രി 8 മണി 17 മിനിറ്റ് 33 സെക്കന്റ് വരെ ഉത്രാടം നക്ഷത്രം ശേഷം തിരുവോണം നക്ഷത്രം)
അശ്വതി: ശത്രുക്കളായിരുന്ന കുടുംബാംഗങ്ങൾ മിത്രങ്ങളാകും. പുതിയ കൂട്ട്കെട്ടുകൾ ഉണ്ടാകും. അതുകൊണ്ട് ജീവിത വിജയമുണ്ടാകും, ക്ലേശങ്ങള്‍ മാറി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും. ദാന ശീലം ഉണ്ടാകും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും.
ഭരണി: നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും കൂടുതലാകും, തൊഴില്‍ പരമായി നല്ല അവസരങ്ങള്‍ക്ക് സാദ്ധ്യത, ഉത്സാഹം നിറഞ്ഞ ദിവസം, സാമ്പത്തിക രംഗം വെല്ലുവിളിയെ അതിജീവിച്ച് മുന്നോട്ടു പോകും.
കാര്‍ത്തിക: ജോലിയില്‍ ഉയര്‍ച്ചയും, സ്ഥലം മാറ്റവും, നല്ല വിവാഹ ജീവിതവും ലഭിക്കും, ഇഷ്ടഭക്ഷണ ലഭ്യത, മാതാവിന്റെ അനുഗ്രഹം ലഭിക്കും, വിദ്യാവിജയം ഉണ്ടാകും, പ്രേമകാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, കലാവാസന ഉണ്ടാകും, നയപരമായ പെരുമാറ്റം.
രോഹിണി: കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകും, പുണ്യ ദേവാലയ ദര്‍ശനഭാഗ്യം, ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും, വിദ്യാഭ്യാസ കാര്യത്തില്‍ ഉയര്‍ച്ചയും ജോലിസാദ്ധ്യതയും തെളിയും, ആരോഗ്യം തൃപ്തികരം ആയിരിക്കും. മോഹവിലക്ക് ഭൂമി വാങ്ങാന്‍ സാദ്ധ്യത.
മകയിരം: മുമ്പുണ്ടായിരുന്ന മോശം കൂട്ടുകെട്ടുകളില്‍ നിന്നും മോചനം നേടണം, വൃഥാപവാദങ്ങളില്‍ നിന്നും മോചനം നേടാൻ സാധിക്കുന്നതാണ്, അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, സ്വന്തമായി കച്ചവട സ്ഥാപനങ്ങൾ നടത്തും, ദൈവിക കാര്യങ്ങള്‍ക്ക് പണം ചെലവാക്കും.
തിരുവാതിര: രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം, കര്‍മ്മ രംഗത്ത് ഉന്നത സ്ഥാനമാനങ്ങള്‍, പുരസ്‌കാര ലബ്ധി. ചലച്ചിത്ര മേഖലയിലുള്ളവരുമായി ബന്ധങ്ങൾ ഉടലെടുക്കും, സ്ത്രീകളില്‍ അതിയായ താല്‍പ്പര്യം കാണിക്കും, ആത്മനിയന്ത്രണ ഉള്ളതിനാൽ ആപത്തുകളില്‍ നിന്നും രക്ഷ നേടാൻ സാധിക്കും, എല്ലാ രംഗത്തും അഭിവൃദ്ധിയുണ്ടാകും.
പുണര്‍തം: ഉന്നതോദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം പ്രതീക്ഷിക്കാം, കുടുംബ സുഖം, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹബന്ധം കിട്ടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിറഞ്ഞ അന്തരീക്ഷം സംജാതമാകും, പ്രധാന ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാൻ യോഗം, ശത്രുക്കളും അസൂയക്കാരും ഒഴിഞ്ഞു പോകും, ചിലർക്ക് പ്രണയങ്ങളില്‍ ഇടപെട്ട് നൂലാമാലകളില്‍ ചെന്ന് വീഴാൻ സാദ്ധ്യതയുണ്ട്.
പൂയം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യതയുള്ളതിനാൽ വളരെ കരുതലോടെ വേണം അന്യരോട് ഇടപെടാൻ, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, കുടുംബത്തില്‍ കലഹത്തിനു സാദ്ധ്യത, മതപരമായും നിയമപരമായും തര്‍ക്കത്തിനു സാദ്ധ്യത, പുതിയ മോശപ്പെട്ട സൗഹൃദം ഗുണാനുഭവങ്ങള്‍ കുറക്കും.
ആയില്യം: പൊതു പ്രവർത്തകർക്ക് രാഷ്ട്രീയ കാര്യങ്ങളില്‍ അലസതയും സ്ഥാനചലനവും അനുഭവപ്പെടും, മുന്‍ശുണ്ഠി മൂലം കുഴപ്പങ്ങള്‍ക്ക് സാദ്ധ്യത, വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക, ഈശ്വരാധീനം കുറഞ്ഞ ദിവസം ആയിരിക്കും സൂക്ഷിക്കുക, പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് നീട്ടി വയ്ക്കുക, യാത്ര കൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല.
മകം: യാത്രാവേളയില്‍ പണമോ വിലപ്പെട്ട രേഖകളോ നഷ്ടപെടാതെ നോക്കണം, അത്യാവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, പാർട്ണർഷിപ്പ് സംരംഭങ്ങള്‍ നിയമപരമായ ഉപദേശം ലഭിച്ചതിന് ശേഷം മാത്രം ആരംഭിക്കുക, സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് സൂക്ഷിക്കുക.
പൂരം: സഹോദര സ്ഥാനീയരില്‍ നിന്നും ദോഷാനുഭവങ്ങള്‍ ഉണ്ടാകാം, വിവാദങ്ങളിൽ ഏര്‍പ്പെട്ട് ക്ലേശിക്കാന്‍ ഇടവരും, പൊതു പ്രവര്‍ത്തര്‍ക്ക് മാനഹാനിയും പണച്ചെലവും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്, സാമ്പത്തിക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്, അനാവശ്യ ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം.
ഉത്രം: അന്യരാൽ തിക്താനുഭവങ്ങള്‍ ഉണ്ടാകുമെങ്കിലും താല്‍ക്കാലികമായി രക്ഷപ്പെടും, സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, ഗുരുക്കന്മാരുടെ സാന്നിദ്ധ്യം ഗൃഹത്തിൽ ഉണ്ടാകും, കലാകാരന്മാര്‍ക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.
അത്തം: ജോലിയിലും, ബിസിനസിലും ചെറിയ കുഴപ്പങ്ങള്‍ക്ക് സാദ്ധ്യത, വളരെ നാളായുള്ള പ്രണയം തെറ്റിപ്പിരിയാൻ സാദ്ധ്യത ഉള്ളതിനാൽ നയപരമായി ഇടപെടുക, അന്യരുടെ കുറ്റങ്ങളും കുറവുകളും അന്വേഷിച്ചു നടക്കുന്നതിനാല്‍ ശത്രുക്കള്‍ വര്‍ദ്ധിക്കാനിടയുണ്ട് സൂക്ഷിക്കണം, ആരോഗ്യപരമായി നല്ല കരുതല്‍ അവശ്യമാണ്.
ചിത്തിര: ദാമ്പത്യ സുഖക്കുറവ്, സുഖവും ദുഃഖവും മാറിമാറി അനുഭവത്തില്‍ വരും, ചിന്താ ശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയമാക്കി മാറ്റും, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, ബന്ധുക്കളുടെ വീടുകളിൽ സന്ദര്‍ശനം നടത്തും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കണം, സായാഹ്നത്തോടെ വിഷമതകളെല്ലാം മാറിക്കിട്ടും.
ചോതി: രാഷ്ട്രീയകാര്‍ പരീക്ഷണങ്ങളിൽ വിജയം നേടും, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, മനസിലിരുപ്പ് മറ്റുള്ളവര്‍ അറിയാതെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടാകും, അയല്‍ക്കാരിൽ നിന്നും നല്ല സഹകരണം പ്രതീക്ഷിക്കാം, ജോലിയില്‍ മാറ്റങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമയം നന്ന്.
വിശാഖം: നിയമോപദേശം വാങ്ങിയതിനു ശേഷം മാത്രം വസ്തു ഇടപാടുകള്‍ നടത്തുക, ഉന്നത വ്യക്തികളെ ബഹുമാനിക്കാനും ആദരിക്കാനും അവസരം വന്നുചേരും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി കൈവരിക്കാൻ സാധിക്കും, വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും, അഭിമാനകരമായ സംഗതികൾ ഉണ്ടാകും, ധനാഭിവൃദ്ധിയുടെ സമയം, ആഗ്രഹപ്രാപ്തി, യാത്രയില്‍ നേട്ടങ്ങൾ ഉണ്ടാകും.
അനിഴം: കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറിപ്പോകും, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും, ആത്മവിശ്വാസം വർദ്ധിക്കും, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യും, സുഖകരമായ കുടുംബ ജീവിതം, വായനാശീലം വളർത്തണം, സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, കുടുംബത്തില്‍ ഐശ്വര്യം നിറയും.
കേട്ട: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മോശപ്പെട്ട ദിവസം ആയതിനാൽ ഇക്കൂട്ടർ സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും, ലൗകീക വാസനകളെ നിയന്ത്രിക്കണം, വാഹന യാത്രകള്‍ സൂക്ഷിക്കുക, ബിസിനസില്‍ ക്ലേശാനുഭവങ്ങള്‍ വരും, കിട്ടേണ്ട പണം ലഭിക്കാന്‍ തടസ്സം നേരിടും, തൊഴില്‍ നഷ്ടത്തിന് സാദ്ധ്യത.
മൂലം: പ്രണയ ബന്ധങ്ങളില്‍ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും, കുടുംബ കലഹങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം, പൊതു പ്രവർത്തകർ സദസ്സുകളിൽ വച്ച് അപമാനിക്കപ്പെടാൻ സാദ്ധ്യത, യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കാര്യങ്ങള്‍ വളരെ പ്രതികൂലമാകും, ധനവരവിനു തടസ്സം, ആത്മ വിശ്വാസമില്ലായ്മ, മനസിനെ സദാ ചില പ്രശ്‌നങ്ങള്‍ അലട്ടികൊണ്ടിരിക്കും.
പൂരാടം: കൂടുതല്‍ കഠിനാദ്ധ്വാനം ആവശ്യമായി വരും, ആരോഗ്യ പരമായി അസ്വസ്ഥതകള്‍ ഉണ്ടാകും, കുടുംബത്തിൽ തെറ്റിദ്ധാരണകൾ വന്നു ഭവിക്കും, അലച്ചിലിനും ദൂരെ യാത്രക്കും സാദ്ധ്യത, മറവി മൂലം തൊഴിലിൽ കുഴപ്പങ്ങൾ സംഭവിക്കാം, ദഹന സംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തേടണം, വൈകാരികമായി പല പ്രയാസങ്ങള്‍ക്കും ഇടയാകും, വിഫലമായ കാര്യങ്ങളില്‍ സംയമനം പാലിക്കണം.
ഉത്രാടം: അഭിമാനക്ഷതത്തിനും പ്രയത്‌നഫല കുറവിനും സൗന്ദര്യ പിണക്കത്തിനും ഇടയുണ്ട്, വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം, സമയം തീര്‍ത്തും പ്രതികൂലമാണ്, പ്രണയം മൂലം കഷ്ടപ്പാടുകൾ, സാമ്പത്തിക കാര്യങ്ങളിലും, ആരോഗ്യ കാര്യങ്ങളിലും, കുടുംബ ബന്ധങ്ങളിലും പലവിധ ആപത്തിനും സാദ്ധ്യതയുണ്ട്. ആയതിനാൽ ഈ വക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.
തിരുവോണം: സഹപാഠികൾ നിന്നും ഉപദ്രവമുണ്ടാകാന്‍ സാദ്ധ്യത, സാമ്പത്തിക പ്രയാസങ്ങള്‍ മനസിനെ അലട്ടും, ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍, തൊഴിൽ പരമായി എതിര്‍പ്പുകള്‍, അനുകൂലികൾ ശത്രുക്കള്‍ ആകാനിടയുണ്ട്, തൊഴിൽ മാറ്റത്തിന് ആഗ്രഹിക്കുന്നവർക്ക് തടസങ്ങൾ ഉണ്ടാകും, പ്രധാന രേഖകളില്‍ ഒപ്പ് വക്കുന്നതും, തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതും വളരെ ആലോചിച്ച ശേഷം മാത്രം ചെയ്യുക.
അവിട്ടം: അധികചെലവുകളും, കാര്യ തടസ്സവും, കച്ചവടത്തില്‍ ധനനഷ്ടവും ഉണ്ടാകും, സാമ്പത്തിക നഷ്ടങ്ങൾക്കും സാധ്യത, ആരോഗ്യപരമായി മോശസമയം, വിശ്വസ്തര്‍ അവശ്യ സമയത്ത് സഹായിക്കില്ല, നാല്‍ക്കാലി, കൃഷി നാശം, മുന്‍കോപം മൂലം ആപത്ത്. നിസ്സാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങൾ.
ചതയം: രഹസ്യങ്ങൾ അങ്ങാടി പാട്ടാകാൻ സാദ്ധ്യതയുള്ളതിനാല്‍ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുക, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും, ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ലഭിക്കാം, കര്‍മ്മരംഗത്തു പ്രതിസന്ധിക്ക് സാദ്ധ്യത, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും, തെറ്റിദ്ധാരണകൾ ദാമ്പത്യ ജീവിതം ദു:സഹമാക്കും, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് പ്രതിസന്ധികള്‍ വരും.
പൂരുരുട്ടാതി: സ്ത്രീകകുള്‍ മുഖേനെ ചതിയും അപമാനവും, വാക്ക് പാലിക്കാനാവാതെ വിഷമിക്കും, അപവാദം കേള്‍ക്കേണ്ടി വരും, സന്താനത്തിന്റെ ഉപരി പഠനത്തിന് അനുകൂലമായ സാഹചര്യങ്ങൾ ലഭിക്കുകയില്ല, കുടുംബ സുഖക്കുറവ് അനുഭപ്പെടും, ജോലി നഷ്ടത്തിനും ധന നഷ്ടത്തിനും സാധ്യതയുണ്ട്, മറ്റുള്ളവരുടെ അപ്രീതിക്ക് പാത്രമാകും, കുടുംബാങ്ങളുമായി രമ്യതയില്‍ വേണം ഇടപെടാൻ.
ഉതൃട്ടാതി: അന്യ സ്ത്രീകളോട് കൂടുതല അടുക്കാൻ അവസരം ലഭിക്കും, യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം,
അന്യർക്ക് നന്മയുണ്ടാകുന്ന കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്, ദാമ്പത്യസുഖം വർദ്ധിക്കും, ബന്ധു ഗുണങ്ങൾ ഉണ്ടാകും, സാമ്പത്തികമായി നല്ല നേട്ടങ്ങൾ കൈവരിക്കും, കുടുംബാംഗങ്ങളില്‍ നിന്നും സ്നേഹത്തിൽ പൊതിഞ്ഞ സഹായങ്ങൾ ലഭിക്കും.
രേവതി: ശത്രുക്കൾക്ക് നാശം ഉണ്ടാകും, വസ്തു, വാഹനം എന്നിവ വാങ്ങാന്‍ സാദ്ധ്യത, ആധുനിക ഗൃഹോപകരങ്ങള്‍ക്കായി തുക ചെലവഴിക്കേണ്ടി വന്നേക്കാം, വിദേശത്തേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശ്രമങ്ങൾ ആരംഭിക്കാൻ ഉചിതമായ ദിനം, കലാപരമായ കഴിവുകൾ തെളിയിക്കാൻ അവസരം ലഭിക്കും, ആദ്ധ്യാത്മിക കാര്യങ്ങളിൽ താല്പര്യം വർദ്ധിക്കും.