rupee

കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ മൂന്ന് പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്‌ചയായ 79.62ലെത്തി. വ്യാപാരത്തിനിടെ ഒരുവേള മൂല്യം സർവകാല തകർച്ചയായ 79.68വരെ എത്തിയിരുന്നു. ക്രൂഡോയിൽ വില ഇടിവ് നേരിട്ടില്ലായിരുന്നെങ്കിൽ രൂപയുടെ സ്ഥിതി ഇതിലും ദുർബലമാകുമായിരുന്നു. രാജ്യാന്തര ക്രൂഡ്‌വില കഴിഞ്ഞദിവസം 96 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു.