
കോഴിക്കോട്: കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം.നിയാസിന്റെ മാതാവ് പി.എം.ബീവി (80) നിര്യാതയായി. ഐ.എൻ.ടി.യു.സി നേതാവായിരുന്ന പരേതനായ കെ.സാദിരിക്കോയയുടെ ഭാര്യയാണ്. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റായും കെ.എൻ.എം ഗേൾസ് വിംഗ് അത്തോളി മണ്ഡലം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മറ്റു മക്കൾ: പരേതനായ പി.എം.നാസർ, പരേതനായ പി.എം.നജീബ്, പി.എം ഷജ്ന (ദല്ല ഹോസ്പിറ്റൽ, റിയാദ് ), പി.എം.ഷക്കീല (നരവക്ക്). മരുമക്കൾ: ഇബ്രാഹിം മുഹമ്മദ് സുബഹാൻ (റിയാദ്) റഷീദ നാസർ (റിട്ട. ഹെഡ്മിസ്ട്രസ് കാലിക്കറ്റ് ഗേൾസ് സ്കൂൾ) സീനത്ത് നജീബ്, അസ്ന നിയാസ്.