വെള്ളറട: മൗണ്ട് കാർമ്മൽ ഇക്കോ പിൽഗ്രിം ടൂറിസം സെന്ററിലെ കർമ്മല മാതാമല 5-ാമത് തീർത്ഥാടനത്തിന് ഡയറക്ടർ ഡോ. വിൻസെന്റ് കെ. പീറ്റർ പതാകയുയർത്തി. ഹോളി ക്രോസ് നിത്യാരാധനാചാപ്പലിൽ നിന്ന് ആരംഭിച്ച പതാക പ്രയാണത്തിന് കുരിശുമല, ആനപ്പാറ, കൊല്ലകോണം, കൂട്ടപ്പൂ, അടീക്കലം, ഇടവകകൾ നേതൃത്വം നൽകി.തുടർന്ന് നടന്ന പൊതുസമ്മേളനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഡോ. വിൻസെന്റ് കെ. പീറ്റർ അദ്ധ്യക്ഷനായിരുന്നു. ലോഡ്‌വിൻ ലോറൻസ് അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്‌കുമാർ, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ, വെള്ളറട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജ് മോഹൻ, പോൾ പി.ആർ., ആൽഫ്രട്ട് വിത്സൻ, അൻസജിതാ റസൽ, ജയന്തി കുരിശുമല, ജെ. ഷൈൻകുമാർ, ആനി പ്രസാദ്, ശ്യാം, കെ. ലീല എന്നിവർ സംസാരിച്ചു. ടി.ജി. രാജേന്ദ്രൻ സ്വാഗതവും സാബു കുരിശുമല നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന പ്രാരംഭ സമൂഹ ദിവ്യബലിക്ക് ആനപ്പാറ ഇടവക വികാരി ഫാ. ജോയി സാബു മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. രതീഷ് മാർക്കോസ് ആമുഖസന്ദേശവും, ഫാ. ഷൈജു ആർ.എം. വചന വിചിന്തനവും നടത്തി. കുരിശുമല ഡിവൈൻ ബീറ്റ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സ്‌നേഹവിരുന്നും നടന്നു.
കർമ്മല മാതാമലയിൽ ഇന്ന്
രാവിലെ 10.30നും, 11.30നും വൈകിട്ട് 6നും ആഘോഷമായ ദിവ്യബലി, ഉച്ചയ്ക്ക് 1ന് സ്‌നേഹവിരുന്ന് 2ന് യുവജന പ്രേഷിത റാലി, വൈകിട്ട് 3ന് മരിയൻ സംഗീതാർച്ചന, 4ന് യുവജന സമ്മേളനം. ഉദ്ഘാടനം ഫാ. റോബിൻ സി.പീറ്റർ, മോഡറേറ്റർ ഫാ. ജിബിൻ രാജ്. നേതൃത്വം കെ.സി.വൈ.എം നെയ്യാറ്റിൻകര രൂപത. തുടർന്ന് സന്ധ്യാപ്രാർത്ഥന, സ്‌നേഹവിരുന്ന്, അഖണ്ഡജപമാല.