
പ്രാചീനകാലം നിലനില്ക്കുന്നതാണ് കർക്കടക ചികിത്സ . കർക്കടക മാസത്തിൽ വാതം, പകർച്ചവ്യാധികൾ, മറ്റ് സന്ധിരോഗങ്ങൾ തുടങ്ങിയവ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രായം, ആരോഗ്യസ്ഥിതി, നിലവിലുള്ള രോഗങ്ങൾ എന്നിവ വിശകലനം ചെയ്ത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ആരോഗ്യ സംരക്ഷണത്തിനും ചികിത്സ പ്രയോജനപ്പെടുത്താം.
ക്ഷീണം കുറയ്ക്കാനും യുവത്വം നിലനിറുത്തുന്നതിനും ചികിത്സ ഉത്തമമാണ്. ആരോഗ്യ ഔഷധ ശാസ്ത്ര വിദഗ്ദ്ധരുടെ ശരിയായ വിധിപ്രകാരം ഉഴിച്ചിലും, പിഴിച്ചിലും, കിഴിയിടുന്നതും (നവരക്കിഴി, ഇലക്കിഴി), ചവിട്ടി തിരുമ്മൽ, ധാര, എണ്ണ തേച്ചുകുളി അടക്കമുള്ള ചികിത്സാരീതികൾ,കഷായങ്ങൾ എന്നിവയിലൂടെ ശാരീരികക്ഷതങ്ങളിൽ നിന്ന് മോചനം ലഭിക്കും. മത്സ്യമാംസാദികൾ ഉപേക്ഷിച്ച് വേഗം ദഹിക്കുന്ന ആഹാരരീതിയാണ് കർക്കടകത്തിൽ ഉത്തമം. ഒരു തരത്തിലുള്ള പുകവലിയും മറ്റ് ലഹരിയും ഉപേക്ഷിക്കുക.
തുളസിക്കഞ്ഞി, നവധാന്യക്കഞ്ഞി, കുറുന്തോട്ടിക്കഞ്ഞി, ഉലുവാക്കഞ്ഞി, പത്തിലത്തോരൻ തുടങ്ങിയവ കർക്കിടകത്തിൽ ഉത്തമമാണ്.