kk

ല​ണ്ട​ൻ​ ​:​ ​ബ്രി​ട്ട​ണി​ൽ​ ​രാ​ജി​ ​പ്ര​ഖ്യാ​പി​ച്ച​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ബോ​റി​സ് ​ജോ​ൺ​സ​ന്റെ​ ​പി​ൻ​ഗാ​മി​യാ​യി​ ​ക​ൺ​സ​ർ​വേ​റ്റീ​വ് ​പാ​ർ​ട്ടി​യു​ടെ​ ​നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​ഇ​നി​ 6​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ.​ ​ഇ​ന്ന​ലെ​ ​പാ​ർ​ട്ടി​ ​എം.​പി​മാ​ർ​ക്കി​ടെ​ ​ന​ട​ന്ന​ ​ആ​ദ്യ​ ​റൗ​ണ്ട് ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഫ​ലം​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 9.30​ ​ഓ​ടെ​യാ​ണ് ​പു​റ​ത്തു​വ​ന്ന​ത്.

മു​ൻ​ ​ധ​ന​മ​ന്ത്രി​യും​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​നു​മാ​യ​ ​ഋ​ഷി​ ​സു​ന​ക്,​​​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​യാ​യ​ ​അ​റ്റോ​ണി​ ​ജ​ന​റ​ൽ​ ​സ്യു​വെ​ല്ല​ ​ബ്രേ​വ​ർ​മാ​ൻ,​​​ ​ഹൗ​സ് ​ഒ​ഫ് ​കോ​മ​ൺ​സി​ലെ​ ​ഫോ​റി​ൻ​ ​അ​ഫേ​ഴ്സ് ​ക​മ്മി​റ്റി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ടോം​ ​ടൂ​ഗെ​ൻ​ന്റാ​റ്റ്,​ ​എം.​പി​യാ​യ​ ​കെ​മി​ ​ബാ​ഡെ​നോ​ഷ്,​ ​മു​ൻ​ ​ഫോ​റി​ൻ​ ​സെ​ക്ര​ട്ട​റി​ ​ജെ​റ​മി​ ​ഹ​ണ്ട്,​ ​പു​തി​യ​ ​ധ​ന​മ​ന്ത്രി​ ​ന​ദീം​ ​സ​ഹാ​വി,​ ​ട്രേ​ഡ് ​പോ​ളി​സി​ ​മ​ന്ത്രി​ ​പെ​ന്നി​ ​മ​ർ​ഡോ​ന്റ്,​ ​ഫോ​റി​ൻ​ ​സെ​ക്ര​ട്ട​റി​ ​ലി​സ് ​ട്ര​സ് ​എ​ന്നീ​ ​എ​ട്ട് ​പേ​രാ​ണ് ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​മ​ത്സ​രി​ച്ച​ത്.​ ​ഇ​തി​ൽ​ ​ന​ദീം​ ​സ​ഹാ​വി,​ ​ജെ​റ​മി​ ​ഹ​ണ്ട് ​എ​ന്നി​വ​ർ​ ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യി.​ 88​ ​വോ​ട്ടു​ക​ളോ​ട് ​ഋ​ഷി​യാ​ണ് ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​മു​ന്നി​ലെ​ത്തി​യ​ത്.​ ​പെ​ന്നി​ ​മ​ർ​ഡോ​ന്റ്,​ ​ലി​സ് ​ട്ര​സ് ​എ​ന്നി​വ​ർ​ ​യ​ഥാ​ക്ര​മം​ 67,​ 50​ ​വോ​ട്ടു​ക​ൾ​ ​വീ​തം​ ​നേ​ടി​ ​ഋ​ഷി​യ്ക്ക് ​പി​ന്നി​ലെ​ത്തി.​ 32​ ​വോ​ട്ടു​ള്ള​ ​സ്യൂ​വെ​ല്ല​യാ​ണ് ​ഏ​റ്റ​വും​ ​പി​ന്നി​ൽ.

മു​ൻ​ ​ആ​രോ​ഗ്യ​മ​ന്ത്രി​യും​ ​പാ​ക് ​വം​ശ​ജ​നു​മാ​യ​ ​സാ​ജി​ദ് ​ജാ​വി​ദി​ന് ​ആ​ദ്യ​ ​റൗ​ണ്ടി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടാ​നു​ള്ള​ 20​ ​എം.​പി​മാ​രു​ടെ​ ​പി​ന്തു​ണ​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ 358​ ​എം.​പി​മാ​രാ​ണ് ​ക​ൺ​സ​ർ​വേ​റ്റീ​വ് ​പാ​ർ​ട്ടി​യ്ക്ക് ​പാ​ർ​ല​മെ​ന്റി​ലു​ള്ള​ത്.​ ​നി​ല​വി​ൽ​ ​ഋ​ഷി​ ​സു​ന​ക്,​ ​ലി​സ് ​ട്ര​സ്,​ ​പെ​ന്നി​ ​മ​ർ​ഡോ​ന്റ് ​എ​ന്നി​വ​ർ​ക്കാ​ണ് ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ൽ.

പാ​ർ​ട്ടി​യ്ക്കു​ള്ളി​ൽ​ ​ന​ട​ക്കു​ന്ന​ ​വോ​ട്ടിം​ഗി​ൽ​ 30​ൽ​ ​താ​ഴെ​ ​എം.​പി​മാ​രു​ടെ​ ​പി​ന്തു​ണ​ ​ല​ഭി​ച്ച​വ​രാ​ണ് ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്താ​യ​ത്.​ ​ജൂ​ലാ​യ് 21​ന് ​മു​മ്പ് ​കൂ​ടു​ത​ൽ​ ​വോ​ട്ടിം​ഗ് ​പാ​ർ​ട്ടി​യി​ൽ​ ​ന​ട​ക്കും.​ ​ഒ​ടു​വി​ൽ​ ​ശേ​ഷി​ക്കു​ന്ന​ ​ര​ണ്ട് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​ത​മ്മി​ലാ​കും​ ​പോ​രാ​ട്ടം.​ ​ര​ണ്ടാം​ ​റൗ​ണ്ട് ​വോ​ട്ടിം​ഗ് ​ഇ​ന്ന് ​ന​ട​ക്കും.​ ​ഏ​ക​ദേ​ശം​ 160,000​ ​ക​ൺ​സ​ർ​വേ​റ്റീ​വ് ​പാ​ർ​ട്ടി​ ​അം​ഗ​ങ്ങ​ൾ​ ​അ​വ​സാ​ന​ ​റൗ​ണ്ട് ​വോ​ട്ടിം​ഗി​ൽ​ ​പ​ങ്കാ​ളി​ക​ളാ​കും.

ഇ​തി​ലെ​ ​വി​ജ​യി​ ​ക​ൺ​സ​ർ​വേ​റ്റീ​വ് ​പാ​ർ​ട്ടി​യു​ടെ​ ​നേ​തൃ​സ്ഥാ​ന​ത്ത് ​എ​ത്തു​ക​യും​ ​അ​ടു​ത്ത​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​വു​ക​യും​ ​ചെ​യ്യും.​ ​സെ​പ്റ്റം​ബ​ർ​ 5​നാ​ണ് ​അ​ടു​ത്ത​ ​പ്ര​ധാ​ന​മ​ന്ത്രി​യെ​ ​പ്ര​ഖ്യാ​പി​ക്കു​ക.