badminton

സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സീനിയർ താരങ്ങളായ പി.വി സിന്ധു,​ എച്ച്.എസ് പ്രണോയ് എന്നിവർ വിജയത്തോടെ മുന്നേറിയപ്പോൾ യുവതാരങ്ങളായ മിഥുൻ മഞ്ജുനാഥ്,​ അഷ്മിത ചാലിഹ എന്നിവർ അട്ടിമറി ജയങ്ങളുമായി മിന്നിത്തിളങ്ങി.

മിഥുൻ മഞ്ജുനാഥ് പുരുഷ സിംഗിൾസിൽ ലോകചാമ്പ്യൻഷിപ്പ് വെള്ളിമെഡൽ ജേതാവും ഇന്ത്യക്കാരനുമായ കെ.ശ്രീകാന്തിനെയാണ് അട്ടിമറിച്ചത്. സ്കോർ: 21-17,​15-21,​21-18. വനിതാ സിംഗിൾസിൽ ലോക 12-ാം റാങ്കുകാരി ബുസാനനൻ ഓംഗ്ബമ്രുംഗ്പാനെയാണ് അഷ്മിത തറപറ്റിച്ചത്. നേരിട്ടുള്ള ഗെയിമുകളിൽ 21-16,21-11നായിരുന്നു അഷ്മിതയുടെ ജയം. ബൽജിയത്തിന്റെ ലിയാനെ താനെ നേരിട്ടുള്ള ഗെയിമുകളിൽ തന്നെയാണ് സൂപ്പർ താരം സിന്ധു മറികടന്നത്. സ്കോർ : 21-15,​21-11. പ്രണോയ് നേരിട്ടുള്ള ഗെയിമുകളിൽ തായ്‌ലൻ‌ഡ് താരം സിത്തിക്കോം തമ്മാസിനിനെ കീഴടക്കി. സ്കോർ: 21-13,​21-16.


: