ലണ്ടൻ: ടെന്നിസ് കോർട്ടിൽ മിന്നൽപ്പിണരുകൾ സൃഷ്ടിക്കുന്ന വിംബിൾഡൺ ജേതാവ് നൊവാക്ക് ജോക്കോവിച്ചിന്റെ ആരോഗ്യ രഹസ്യമെന്താണ്? നിക്ക് കിർഗിയോസിനെതിരായ ഫൈനലിൽ 3 മണിക്കൂർ 3 മിനിട്ട് അദ്ദേഹത്തിൽ നിന്ന് പ്രസരിച്ച ഊർജമാണ് ഇത്തവണത്തെ വിംബിൾഡൺ വിജയ കിരീടത്തിനു പിന്നിൽ. മുപ്പത് മിനിട്ടിൽ ഒരു പ്രൊഫഷണൽ താരം പരിശീലനത്തിനായി ചെലവഴിക്കുന്നത് ഏകദേശം ഇരുന്നൂറ്റി തൊണ്ണൂറോളം കാലറിയാണ്. അപ്പോൾ ഒരു സീസൺ മത്സരങ്ങൾക്കും പരിശീലനത്തിനായി എത്രത്തോളം കാലറിയാകും നൊവാക്കിനെപ്പോലൊരു താരം ചെലവാക്കേണ്ടി വരികയെന്ന് ചിന്തിച്ചിട്ടുണ്ടോ? എതിരാളികളെ പൂട്ടുന്ന ജോക്കോവിച്ച് ഫോർമുലയെക്കുറിച്ച് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'സെർവ് ടു വിൻ' എന്ന പുസ്തകത്തിൽ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നുണ്ട്. കോർട്ടിൽ കായികപ്രേമികളുടെ മനസ്സ് നിറയ്ക്കുന്ന ജോക്കോവിച്ച് സ്വന്തം വയറ് നിറയ്ക്കുന്നത് തികഞ്ഞ ചിട്ടയോടെയാണ്. നാലുവർഷം മുമ്പ് ജീവിതത്തിന്റെ ഭാഗമാക്കിയ ഗ്ലൂട്ടൺ ഫ്രീ ഡയറ്റ് പ്ലാൻ കരിയറിനെയും തുടർച്ചയായ വിജയത്തെയും കാര്യമായി സ്വാധീനിച്ചു. അതിരാവിലെ ഒരു ഗ്ലാസ് വെള്ളം. ശേഷം സ്ട്രെച്ചിംഗ്. വ്യായാമത്തിൽ ഇരുപത് മിനിട്ട് യോഗയും തായ്ചിയും. ദിവസം മുഴുവൻ ഊർജം നിലനിർത്തുന്ന പ്രഭാത ഭക്ഷണം, പാലും പഞ്ചസാരയും ഗ്ലൂട്ടണും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കി പകരം പച്ചക്കറി - പഴവർഗ്ഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തി.ശരീരമറിഞ്ഞ് ഭക്ഷണം ശീലിച്ചു. കരിയറിന്റെ തുടക്കത്തിലെ ടൂർണമെന്റ് പരാജയങ്ങളിലധികവും അശാസ്ത്രീയമായ ഭക്ഷണശീലം മൂലമായിരുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ കാര്യമായ പുരോഗതിയുണ്ടായി. കായികലോകത്തും പുറത്തും ശോഭനീയമായൊരു ഭാവി സ്വപ്നം കാണുന്നവർക്ക് ഉൾക്കാഴ്ച നൽകാൻ ജോക്കോവിച്ചിന്റെ പുസ്തകത്തിലൂടെ സാധിക്കും. ഇതിനു പുറമേ തന്റെ കുട്ടിക്കാലം, ജീവിത ശൈലി, ടെന്നീസ് കരിയർ, പരിശീലനം തുടങ്ങിയവയെക്കുറിച്ചൊക്കെ അദ്ദേഹം തന്റെ പുസ്തകത്തിലൂടെ വാചാലനാകുന്നു . ഒരു ചാമ്പ്യൻ രൂപപ്പെട്ടതിനു പിന്നിലെ കഠിനമായ പരിശ്രമവും ചിട്ടയായ ജീവിതവുമാണ് 'സെർവ് ടു വിൻ ' വ്യക്തമാക്കുന്നത്.

ജോക്കോവിച്ച് ഡയറ്റ്

പ്ര​ഭാ​ത​ ഭ​ക്ഷ​ണം​
രാ​വി​ലെ​ ​ഒ​രു​ ​ഗ്ലാ​സ് ​വെ​ള്ളം​
​ 2​ ​ടേ​ബി​ൾ​സ്പൂ​ൺ​ ​തേ​ൻ​
 ഗ്ലൂ​ട്ട​ൺ​ ​ഫ്രീ​ ​റോ​ൾ​ഡ് ​ഓ​ട്സ്.​
 ​ക്രാ​ൻ​ ​ബെ​റീ​സ്,​ ​പം​കി​ൻ,​ ​
 ഉ​ണ​ക്ക​മു​ന്തി​രി,​ ​സ​ൺ​ ​
ഫ്ല​വ​ർ​ ​സീ​ഡ്സ്,​ ​ആ​ൽ​മ​ണ്ട്.​ ​
ഇ​ട​നേ​രം​
​ ​ഗ്ലൂ​ട്ട​ൺ​ ​ഫ്രീ​ ​ബ്ര​ഡ്/​ ​ക്രാ​ക്കേ​ഴ്സി​നോ​ടൊ​പ്പം​(​ക​നം​ ​കു​റ​ഞ്ഞ​ ​ഒ​രു​ ​ത​രം​ ​ബി​സ്ക്ക​റ്റ്)
​ ​അ​വ​ക്കേ​ഡോ​യും​ ​ട്യൂ​ണ​യും.​ ​
ല​ഞ്ച്
 ​മി​ക്സ​ഡ് ​ഗ്രീ​ൻ​ ​സാ​ല​ഡ്
 ​ഗ്ലൂ​ട്ട​ൺ​ ​ഫ്രീ​ ​പ്രി​മ​വേ​റ​ ​പാ​സ്ത​(​റൈ​സ് ​പാ​സ്ത,​ ​സ​മ്മ​ർ​ ​സ്ക്വാ​ഷ്,​ ​കൗ​ർ​ഷ്യെ​റ്റ്സ്,​ ​അ​സ്പ​രാ​ഗ​സ്,​ ​സ​ൺ​ഡ്രൈ​ട് ​ടു​മാ​റ്റോ​സ്/​ ​വീ​ഗ​ൻ​ ​ചീ​സ്)​ ​
വൈകിട്ടത്തെ ​സ്നാ​ക്ക്
​ആ​പ്പി​ൾ​ ​വി​ത്ത് ​കാ​ഷ്യൂ​ ​ബ​ട്ട​ർ​
​മ​ത്ത​ങ്ങ​ ​
ഡി​ന്ന​ർ​
 ​കാ​ലി​ ​സീ​സ​ർ​ ​സാ​ല​ഡ്
​മി​നി​സ്ട്രോ​ണി​ ​സൂ​പ്പ്
 ​സാ​ൽ​മ​ൺ​ ​ഫി​ല്ല​റ്റ്സ് ​വി​ത്ത് ​റോ​സ്റ്റ​ഡ്,​ ​മാ​രി​നേ​യ്ഡ്