sonia

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇഡിക്ക് മുന്നിൽ ഹാജരായേക്കും. ഈ മാസം 21ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി നേരത്തെ ഇ ഡി നോട്ടീസ് നൽകിയിരുന്നെങ്കിലും സോണിയ ഗാന്ധി ഹാജരായിരുന്നില്ല. ആരോഗ്യകാരണങ്ങളെ തുടർന്ന് ഹാജരാകാൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. കേസിൽ രാഹുൽ ഗാന്ധിയെ കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു.

അതേസമയം, സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ജൂലായ് 21ന് രാജ്യവ്യാപകമായി പ്രതിഷേധിക്കാനാണ് കോൺഗ്രസ് നേതാക്കളുടെ തീരുമാനം. ബുധനാഴ്ച ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്