binoy

മുംബയ്: പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന ബിനോയ് കോടിയേരിയുടെയും പരാതിക്കാരിയായ ബിഹാർ സ്വദേശിനിയുടെ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ബിനോയി കോടിയേരിയുടെ അഭിഭാഷകൻ ഇന്നലെ കോടതിയിലെത്തിയിരുന്നില്ല. തുടർന്ന് കേസ് മാറ്റിവയ്ക്കുകയായിരുന്നു.

ഇതിനുമുൻപ് കേസ് പരിഗണിച്ചപ്പോൾ നിങ്ങൾ തമ്മിൽ വിവാഹം കഴിച്ചതാണോയെന്ന് കോടതി ബിനോയിയോടും പരാതിക്കാരിയോടും ചോദിച്ചിരുന്നു. അതെ എന്ന് യുവതിയും, അല്ലെന്ന് ബിനോയിയും മറുപടി നൽകി. കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിനും ഇരുവർക്കും വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് കൃത്യമായ മറുപടി സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായ സാഹചര്യത്തിൽ കൃത്യമായ മറുപടി പെട്ടെന്ന് തയ്യാറാക്കാൻ കഴിയാതെവന്നതോടെയാണ് അഭിഭാഷകൻ കോടതിയിൽ ഹാജരാകാതിരുന്നതെന്നാണ് സൂചന. ബിനോയ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചെന്നും,​ ബന്ധത്തിൽ തനിക്ക് ഒരു കുട്ടിയുണ്ടെന്നും ആരോപിച്ച് 2019 ജൂൺ 13നാണ് യുവതി ഓഷിവാര പൊലീസിൽ പരാതി നൽകിയത്.