nexon

ഇന്ത്യൻ വാഹന വിപണിയിലെ കോംപാക്റ്റ്-എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ മോഡലുകളിലൊന്നാണ് ടാറ്റ നെക്‌സോൺ. ഇപ്പോഴിതാ പുതിയ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. 'നെക്‌സോൺ ട്രിം' എന്ന ഈ മോഡലിന്റെ വില 9.75 ലക്ഷം രൂപയിൽ (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു.

ഇലക്ട്രിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേയ്‌ക്കൊപ്പം ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കൂൾഡ് ഗ്ലോവ് ബോക്‌സ്, മഴ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നീ അധിക ഫീച്ചറുകളോടെയാണ് 'നെക്‌സോൺ ട്രിം' എത്തുന്നത്.

nexon

' നെക്‌സോണിന്റെ 3.5 ലക്ഷത്തിലധികം യൂണിറ്റുകൾ നിരത്തിലുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് വൈസ് പ്രസിഡന്റ് (സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ കെയർ) രാജൻ അംബ പ്രസ്താവനയിലൂടെ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് തന്നെ നൽകും. സുരക്ഷിതത്വത്തോടുള്ള ടാറ്റ മോട്ടോഴ്‌സിന്റെ പ്രതിബദ്ധതയുടെ പതാകവാഹകരാണ് ഈ എസ്‌.യു.വി എന്നും അദ്ദേഹം വ്യക്തമാക്കി. പെട്രോൾ, ഡീസൽ പതിപ്പുകളിലായി 62 വേരിയന്റുകളിലാണ് ടാറ്റ നെക്‌സോണ്‍ ലഭ്യമാകുന്നത്.