parliament

ന്യൂ‌ഡൽഹി: പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങളുടെ പട്ടിക പുറത്തുവിട്ടു. അഴിമതി, അരാജകവാദി, സ്വേച്ഛാധിപതി തുടങ്ങിയ വാക്കുകൾ വിലക്കിയവയിൽ ഉൾപ്പെടുന്നു. ഇത്തരം വാക്കുകൾ ഉപയോഗിച്ചാൽ അവ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യും. ജൂലായ് 18ന് തുടങ്ങുന്ന വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പദങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ ബുക്ക്‌ലെറ്റിലാണ് ഇത് സംബന്ധിച്ച നി‌ർദേശങ്ങൾ നൽകിയിരിക്കുന്ന‌ത്.

പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത മറ്റ് പദങ്ങൾ

നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി, ശകുനി, ദുരുപയോഗം ചെയ്തു, വഞ്ചിക്കപ്പെട്ടു, കാപട്യം, കഴിവില്ലാത്തവൻ,വിനാശകാരി, ഖാലിസ്ഥാനി, രക്തചൊരിച്ചിൽ, ക്രൂരനായ, കുട്ടിത്തം, ഭീരു, കുറ്റവാളി, മുതലക്കണ്ണീർ, അപമാനം, കഴുത, നാടകം, കണ്ണടയ്ക്കൽ, കൃത്രിമം, തെറ്റിദ്ധരിപ്പിക്കൽ, നുണ, അസത്യം, ഗുണ്ട, അഹങ്കാരം, കറുത്തദിനം, പാവം, ലൈംഗിക അതിക്രമം തുടങ്ങിയവ.