
ഭൂമിയിലെ രാജാക്കന്മാർ, രാവണപ്രഭു, അവനാഴി, കൂലി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചയമുള്ള താരമാണ് നളിനി. ഈ തെന്നിന്ത്യൻ താരത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ അവരുടെ വസ്ത്രധാരണമാണ് ആളുകളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക.
പല മോഡലുകളിലുള്ള കളർഫുള്ളായ സാരികളിലൂടെയാണ് നളിനി ആരാധകരുടെ മനം കവർന്നത്. സാരിയോടുള്ള തന്റെ പ്രിയത്തെക്കുറിച്ച് ഒരു തമിഴ് മാദ്ധ്യമത്തിന് നൽകിയ നടിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 365 ദിവസവും പുതിയ സാരിയാണ് ധരിക്കുന്നതെന്നാണ് വെളിപ്പെടുത്തൽ.
' എനിക്ക് സാരിയോട് ഭയങ്കര താത്പര്യമാണ്. എല്ലാ ദിവസവും പുതിയ സാരി വേണമെന്നെനിക്ക് നിർബന്ധമാണ്. എവിടെ പോയാലും സാരി വാങ്ങും. ഇവ സൂക്ഷിക്കാൻ എനിക്ക് ഒരു വീട് തന്നെയുണ്ട്.'- നളിനി പറഞ്ഞു.