kidnap

ഇസ്‌ലാമാബാദ്: പതിനാറുകാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലമായി മുസ്‌ലിം യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പാകിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലാണ് സംഭവം നടന്നത്.

ഒരാഴ്ച മുൻപ് സിന്ദ് പ്രവിശ്യയിലെ ഖാസ് അഹമ്മദ് പട്ടണത്തിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ മുൻ പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ വീടിന് മുന്നിൽ ഹിന്ദു സമൂഹം പ്രതിഷേധപ്രകടനം നടത്തി. സർദാരിയിൽ നിന്ന് പിന്തുണ ലഭിക്കുന്നതിന് വേണ്ടിയായിരുന്നു പ്രകടനം. കുട്ടിയെ തട്ടിയെടുത്തതിന് പിന്നാലെ മതംമാറ്റിയെന്നും ബന്ധുക്കൾ ആരോപിച്ചു.