vineesh

മലപ്പുറം: കമിതാക്കളെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശിനി രമ്യ (22) എന്നിവരാണ് മരിച്ചത്.

യുവാവിന്റെ വീട്ടിൽ നിന്ന് 200 മീറ്റർ അകലെയുള്ള റബർ തോട്ടത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. റബർ മരത്തിൽ കിടക്കവിരിയുടെ രണ്ടറ്റത്തായിട്ടാണ് ഇരുവരും ജീവനൊടുക്കിയത്. വിനീഷിന്റെ അമ്മാവന്റെ മകളാണ് രമ്യ.

വിവാഹത്തിന് വീട്ടുകാർ എതിർക്കുമോയെന്ന് ഭയന്നാണ് കമിതാക്കൾ ജീവനൊടുക്കിയതെന്നാണ് സൂചന. രമ്യ ബംഗളൂരുവിൽ നഴിസിംഗിന് പഠിക്കുകയാണ്. മരിക്കുന്നതിന് മുൻപ് രമ്യയുടെ ഫോണിൽ നിന്ന് യുവാവിന്റെ വീട്ടിൽ വിളിച്ചിരുന്നെന്നും പറയപ്പെടുന്നു.