kangana

ബോളിവുഡ് താരം കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന 'എമർജൻസി'യുടെ ഫസ്റ്റ് ലുക്ക് ടീസർ റിലീസായി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന ചിത്രമാണ് 'എമർജൻസി'. മണികർണികയ്ക്ക് ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

കങ്കണ തന്നെയാണ് ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയായി വേഷമിട്ടിരിക്കുന്നത്. ആരാധകരെ ത്രില്ലടിപ്പിക്കുന്ന മേക്കോവറിലാണ് കങ്കണ എത്തിയിരിക്കുന്നത്. റിതേഷ് ഷാ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജി.വി. പ്രകാശ് കുമാർ സംഗീതം നിർവഹിക്കുന്നു. എമർജൻസി ഇന്ദിരാ ​ഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും കങ്കണ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, കങ്കണയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻപരാ‌ജയമായിരുന്നു. ധാക്കഡ്, ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ ചിത്രങ്ങൾ ബോക്‌സോഫീസിൽ തകർന്നടിഞ്ഞിരുന്നു. കങ്കണയെ പ്രധാനകഥാപാത്രമാക്കി സിനിമയെടുക്കാൻ നിന്നവരെല്ലാം പിന്മാറുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

kangana