
പ്രേക്ഷകരുടെ പ്രിയ നടി നയൻതാരയും സംവിധായകൻ വിഗ്നേഷ് ശിവനും ജൂൺ ഒൻപതിനാണ് വിവാഹിതരായത്. മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു താരദമ്പതികളുടെ വിവാഹം. ആരാധകർ ഇവരുടെ വിവാഹം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിനായിരുന്നു ഇവരുടെ വിവാഹത്തിന്റെ സംപ്രേഷണാവകാശം. 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് അവകാശം സ്വന്തമാക്കിയത്.
ഇപ്പോഴിതാ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് ഒ.ടി.ടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് പിന്മാറിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവാഹചിത്രങ്ങള്‍ വിഗ്നേഷ് ശിവന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ളിക്സിന്റെ പിന്മാറ്റമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഗ്നേഷ് ശിവൻ. ഇക്കാരണത്താലാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷമാണ് വിഘ്നേഷ് ശിവന് അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്.
ഷാരൂഖ് ഖാന്, രജനികാന്ത്, സൂര്യ തുടങ്ങിയ താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ വിഗ്നേഷ് പുറത്തുവിട്ടിരുന്നു. സംവിധായകന് ഗൗതം വാസുദേവ് മേനോനാണ് നെറ്റ്ഫ്ളിക്സിന് വേണ്ടി വിവാഹ വീഡിയോ സംവിധാനം ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന് ശേഷമാണ് വിഘ്നേഷ് ശിവന് അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങള്‍ പങ്കുവച്ചത്. രജനികാന്ത്, ഷാരൂഖ് ഖാന്, സൂര്യ, ജ്യോതിക തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ വിഘ്നേഷ് പുറത്ത് വിട്ടിരുന്നു.