
ഗോരഖ്‌പൂർ: ഉത്തർപ്രദേശിൽ ബി ജെ പി എം എൽ എയെ ചെളിയിൽ കുളിപ്പിച്ച് സ്ത്രീകൾ. മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം. എം എൽ എയായ ജയമംഗൾ കനോജിയയ്ക്കും നഗർ പാലിക ചെയർമാൻ കൃഷ്ണ ഗോപാൽ ജയ്സ്വാളിനും നേരെയാണ് പിപാർദ്യൂറ പ്രദേശത്തെ സ്ത്രീകൾ ചെളി വാരിയെറിഞ്ഞത്.
എന്തുകൊണ്ടാണ് സ്ത്രീകൾ ഇങ്ങനെ ചെയ്‌തതെന്നല്ലേ ചിന്തിക്കുന്നത്. ഇത്തരത്തിൽ ചെളിയിൽ കുളിക്കുന്നതിലൂടെ ഇന്ദ്ര ദേവനെ പ്രീതിപ്പെടുത്താൻ കഴിയുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. മഴയുടെ കുറവ് നെല്ലിന്റെ വിളവെടുപ്പിനെ ബാധിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.
ഇന്ദ്രദേവനെ പ്രീതിപ്പെടുത്താൻ വേണ്ടി ചെളിയിൽ കുളിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എം എൽ എ പ്രതികരിച്ചു. 'വരൾച്ചയ്ക്ക് സമാനമായ സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത്. ചുട്ടുപൊള്ളുന്ന ചൂട് കാരണം ജനങ്ങൾ അസ്വസ്ഥരാണ്. ഇന്ദ്രദേവനെ പ്രീതിപ്പെടുത്താൻ ചെളികുളി നടത്തുന്നത് കാലങ്ങളായി തുടരുന്ന ആചാരമാണ്. ഇവിടത്തെ സ്ത്രീകൾ മഴയ്ക്കുവേണ്ടി ഞങ്ങളെ ചെളിയിൽ കുളിപ്പിച്ചു.'- കനോജിയ പറഞ്ഞു.
#WATCH | Women in Pipardeura area of Maharajganj in Uttar Pradesh throw mud at MLA believing this will bring a good spell of rainfall for the season pic.twitter.com/BMFLHDgYxb
— ANI UP/Uttarakhand (@ANINewsUP) July 13, 2022