chidambaram-nirmala

ന്യൂഡൽഹി: കേന്ദ്രധനമന്ത്രി നിർമല സീതാരാമനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് പി.ചിദംബരം. നാസ പുറത്തിവിട്ട ജെയിംസ് വെബ് ടെലസ്കോപ്പിൽ നിന്നുള്ള ദൃശ്യം കേന്ദ്രധനമന്ത്രി പങ്കുവച്ചതിനെ ചൂണ്ടിക്കാട്ടിയാണ് പരിഹാസം.

'പണപ്പെരുപ്പം 7.01 ശതമാനവും തൊഴിലില്ലായ്‌മ 7.8 ശതമാനവുമായ ദിവസം ധനമന്ത്രി വ്യാഴത്തിന്റെയും പ്ലൂട്ടോയുടെയും യുറാനസിന്റെയും ചിത്രങ്ങൾ ട്വീറ്റ് ചെയ്തതിൽ ഞങ്ങൾക്ക് അത്ഭുതമില്ല.

After giving up hope in her own skills and the skills of her economic advisers, the FM has called the planets to the rescue of the economy

To begin with, she should appoint a new CEA: Chief Economic Astrologer

— P. Chidambaram (@PChidambaram_IN) July 14, 2022

തന്റെയും സാമ്പത്തിക ഉപദേഷ്ടാക്കളുടെയും കഴിവുകളിലുമുള്ള വിശ്വാസം നഷ്‌ടപ്പെട്ടതോടെ സമ്പദ്‌വ്യവസ്ഥയുടെ രക്ഷയ്ക്കായി ഗ്രഹങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ്. പുതിയൊരു സാമ്പത്തിക ജ്യോത്സ്യനേക്കൂടി ധനമന്ത്രി നിയമിക്കട്ടെ'- ചിദംബരം കുറിച്ചു.

✋🏼 Galactic high five!

In Webb’s image of Stephan’s Quintet, we see 5 galaxies, 4 of which interact. (The left galaxy is in the foreground!) Webb will revolutionize our knowledge of star formation & gas interactions in these galaxies: https://t.co/tlougFWg8B #UnfoldTheUniverse pic.twitter.com/b2kH1tSyMs

— NASA Webb Telescope (@NASAWebb) July 12, 2022