
ഗാന്ധിനഗർ: കനത്ത മഴകാരണം ട്രെയിൻ റദ്ദാക്കിയതിനെത്തുടർന്ന് യാത്ര മുടങ്ങിയ വിദ്യാർത്ഥിക്കായി കാർ യാത്ര ഒരുക്കിനൽകി ഇന്ത്യൻ റെയിൽവേ. മദ്രാസ് ഐഐടി വിദ്യാർത്ഥിയായ സത്യം ഗദ്‌വിയ്ക്കാണ് ഇന്ത്യൻ റെയിൽവേ ഗുജറാത്തിലെ ഏക്‌താ നഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വഡോദര സ്റ്റേഷനിലേയ്ക്ക് രണ്ടുമണിക്കൂർ കാർ സേവനം ഒരുക്കിനൽകിയത്.
ഏക്താ നഗറിൽ നിന്നും വഡോദരയിലേയ്ക്കും അവിടെനിന്ന് ചെന്നൈയിലേയ്ക്കും പോകാനായിരുന്നു സത്യം ഗഡ്‌വി ട്രെയിൽ ബുക്ക് ചെയ്തത്. എന്നാൽ മഴകാരണം ഏക്താ നഗറിൽ നിന്നും വഡോദരയിലേക്കുള്ള റെയിൽവേ പാളത്തിൽ കേടുപാടുകൾ സംഭവിച്ചതിനാൽ അവസാന നിമിഷം അധികൃതർ ട്രെയിൻ റദ്ദാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വഡോദരയിൽ നിന്ന് ചെന്നൈയിലേയ്ക്ക് ട്രെയിൻ കയറുന്നതിനായി ഉദ്യോഗസ്ഥർ വിദ്യാർത്ഥിയ്ക്ക് കാർ ഏർപ്പാടാക്കി നൽകിയത്.
സംഭവത്തിന് പിന്നാലെ വിദ്യാർത്ഥി റെയിൽവേ ഉദ്യാഗസ്ഥർക്ക് നന്ദി അറിയിച്ചു. ഓരോ യാത്രക്കാർക്കും റെയിൽവേ എത്രത്തോളം പ്രാധാന്യം നൽകുന്നെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് സത്യം പറഞ്ഞു. കനത്ത മഴ വകവയ്ക്കാതെ കാർ ഡ്രൈവർ കൃത്യസമയത്ത് തന്നെ സ്റ്റേഷനിൽ എത്തിച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു.
पश्चिम रेलवे के चाँदोद - एकता नगर रेल खंड के क्षतिग्रस्त होने के कारण रेल यातायात बंद होने से 20920 एकतानगर- एमजीआर चेन्नई सेंट्रल के एकता नगर - वडोदरा के बीच निरस्त होने के कारण इस ट्रेन के एकतानगर से एकमात्र यात्री को कार से वडोदरा पहुँचाया गया @WesternRly @RailMinIndia pic.twitter.com/6kzLaxCYwu
— DRM Vadodara (@DRMBRCWR) July 13, 2022