alluppa

കുട്ടികളുടെ പാട്ടുകളും കുസൃതികളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വൈറൽ താരമാണ് പുലിയൂരിലെ ഈ നാല് വയസുകാരൻ. അല്ലുപ്പൻ എന്ന പേരിൽ ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയുമാണ് കുട്ടി വീഡിയോ പങ്കുവയ്ക്കുന്നത്.

2.14 ലക്ഷം ഫോളോവേഴ്സും യൂട്യൂബിൽ 83,000 സബ്സ്ക്രൈബേഴ്സും അല്ലുവിനുണ്ട്. കുറച്ചുകാലം മുമ്പ് അപ്‌ലോഡ് ചെയ്ത അല്ലുവിന്റെ 'കൊച്ചുപൂമ്പാറ്റെ' എന്ന പാട്ട് നിരവധി പേരാണ് ഷെയർ ചെയ്തത്. "എന്റെ പാട്ട് എങ്ങനെ ഉണ്ട്" എന്ന അടിക്കുറിപ്പോടെ യൂട്യൂബിൽ പങ്കുവച്ച വീഡിയോ ഒന്നരലക്ഷത്തോളം പേരാണ് കണ്ടത്.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗായകൻ അശ്വിൻ ഭാസ്കർ ഗാനം റീമിക്സ് ചെയ്ത്, യൂട്യൂബിൽ പോസ്റ്റ് ചെയ്തു. മുപ്പത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. നടി ജുവൽമേരി, നടൻ അർജുൻ അശോകൻ ഉൾപ്പടെ നിരവധി സെലിബ്രിറ്റികളും അല്ലുവിന് ലൈക്കടിച്ച് രംഗത്തെത്തി.

ഒരു സ്വകാര്യ ചാനലിലെ കോമഡി പരിപാടിയിലേക്കും കുട്ടി എത്തിയിരിക്കുകയാണ് ഇപ്പോൾ. 'ഋതുരാജ്' എന്നാണ് കുട്ടിയുടെ യഥാർത്ഥ പേര്. പുലിയൂർ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ യുകെജി വിദ്യാർത്ഥിയാണ്.