priya

പ്രിയ വാര്യരുടെ ഗ്ളാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായ ഭരത് റവായിൽ പകർത്തിയതാണ് ചിത്രങ്ങൾ. ഒരു അഡാറ് ലൗവ് എന്ന ചിത്രത്തിലൂടെ ലോകമാകെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാര്യർ. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ളാവ്, ഷെയ്ൻ നിഗം നായകനായി എത്തിയ ഇഷ്‌ക് സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ. വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ കന്നടയിലേക്ക് പ്രിയ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.അതേസമയം ഇടവേളക്കുശേഷം താരം കൊള്ള എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുന്നു.രജിഷ വിജയൻ ആണ് ചിത്രത്തിലെ മറ്റൊരു നായിക.വിനയ് ഫോർട്ട്, അലൻസിയർ, പ്രേം പ്രകാശ്, ഷെബിൻ ബൻസൻ എന്നിവരാണ് നവാഗതനായ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മറ്റു താരങ്ങൾ.