kangana

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന എമർജെൻസി എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് . കങ്കണ തന്നെയാണ് നായികയും സംവിധായികയും. അമ്പരപ്പിക്കുന്ന പ്രകടനം ആണ് ടീസറിൽ കങ്കണ കാഴ്ചവച്ചിരിക്കുന്നത്. റിതേഷ് ഷാ ആണ് തിരക്കഥ. മണി കർണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആണ് എമർജെൻസി. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനം ഒരുക്കുന്നു. എമർജെൻസി ഇന്ദിരാഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക് പരിചയപ്പെടുത്തി നൽകുന്ന ഇന്ത്യയുടെ സാമൂഹിക - രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ മുൻപ് വ്യക്തമാക്കിയിരുന്നു.