
മുംബയ്: മഹാരാഷ്ട്രയിൽ പെട്രോൾ, ഡീസൽ വില കുറയും. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറയ്ക്കാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ഇതോടെ നാളെ മുതൽ മുംബയിൽ പെട്രോൾ ലിറ്ററിന് 106രൂപയും ഡീസലിന് 94രൂപയും ആയിരിക്കും.
ഇന്ധനവിലയിലെ മൂല്യ വർദ്ധിത നികുതി(വാറ്റ്) വെട്ടിക്കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തിന്റെ വരുമാനത്തിൽ പ്രതിവർഷം 6000 കോടിയുടെ കുറവ് വരുമെങ്കിലും പണപ്പെരുപ്പം കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ഷിൻഡേ പറഞ്ഞു. ജനങ്ങളുടേ ക്ഷേമത്തിനായാണ് ശിവസേന- ബിജെപി സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.