sandals

വസ്ത്രത്തിന് അനുയോജ്യമായ ചെരിപ്പണിയാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക സ്ത്രീകളും. വസ്ത്രത്തിന്റെ നിറത്തിലും രൂപത്തിനും പോകുന്ന സ്ഥലത്തിന്റെ പ്രത്യേകതയ്ക്കും അനുസരിച്ചായിരിക്കും ചെരിപ്പ് തിരഞ്ഞെടുക്കുക. എന്നാൽ ചെരിപ്പ് വാങ്ങുമ്പോൾ അതിന്റെ ഭംഗി മാത്രമല്ല മറ്റ് പല കാര്യങ്ങൾക്കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ചെരിപ്പ് വാങ്ങുമ്പോൾ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് അതിന്റെ പാകമാണ്. അണിയാൻ സുഖപ്രദമാണോ എന്നത് വളരെ പ്രധാനമാണ്. ഇത് നിർണയിക്കുന്നതിൽ ചെരിപ്പിന്റെ സോൾ, സ്ട്രാപ്, ഷേപ്പ്, ഹീൽസ് എന്നിവയ്ക്ക് വലിയ പങ്കുണ്ട്. ചെരിപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ആകൃതി

അൽപ്പം പരന്ന കാലുകൾ ഉള്ളവർക്ക് മുൻഭാഗം പരന്ന ചെരിപ്പുകളാണ് കൂടുതൽ അഭികാമ്യം. വീതി കുറഞ്ഞ നീണ്ട കാൽപ്പാദം ഉള്ളവർക്ക് മുൻഭാഗം കൂർത്ത ചെരിപ്പുകൾ അണിയാം. കാലിന് വീതിയുള്ളവർ മുൻഭാഗം കൂർത്ത ചെരിപ്പ് അണിയുന്നുവെങ്കിൽ സൈസ് അൽപ്പം കൂടിയത് വാങ്ങിയാൽ വേദന ഒഴിവാക്കാൻ സാധിക്കും. കൃത്യമായ അളവിലും പാകത്തിലുമുള്ള ചെരിപ്പ് തിരഞ്ഞെടുക്കുക. അല്ലാത്തവ നടത്തത്തെ ബാധിക്കുമെന്ന് മാത്രമല്ല വേദന ഉണ്ടാകുന്നതിനും കാരണമാകും.

സമയം

ചെരിപ്പ് വാങ്ങാനും പ്രത്യേക സമയമുണ്ട്. ഉച്ചസമയമാണ് ചെരിപ്പ് വാങ്ങാൻ ഏറ്റവും നല്ലത്. ചിലർക്ക് രാവിലെയും വൈകിട്ടും കാലുകളിൽ നീർക്കെട്ട് ഉണ്ടാവാറുണ്ട്. ഉച്ചസമയം കാലുകൾ പെർഫെക്‌ട് സൈസിൽ എത്തും.

ഹീൽസ് അണിയുന്നത്

പരന്ന ചെരിപ്പുകളേക്കാൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ടത് ഹീൽസ് അണിയുമ്പോഴാണ്. ഹീൽ ചെരിപ്പ് കൃത്യമായ ഫിറ്റിംഗിൽ അല്ലെങ്കിൽ കാലുകളിൽ വേദന, നടുവേദന എന്നിവ ഉണ്ടാവും. ഹീലുകൾ തന്നെ വിവിധ തരത്തിലുണ്ട്. ഇത് മനസിലാക്കി വേണം പർച്ചേസിംഗ് നടത്താൻ. പിൻഭാഗം മാത്രം കൂർത്ത നീളമുള്ള പോയിന്റഡ് ഹീൽസ് അഥവാ കോൺ ഹീൽസ്, പൊക്കം കുറഞ്ഞ മുകളിൽ പരന്നതും താഴെ കൂർത്തതുമായ കിറ്റൺ ഹീൽസ്, മുൻഭാഗം താഴ്‌ന്ന് പിൻഭാഗം ഉയർന്ന് പരന്ന ഹെഡ്‌ജസ്, മുൻഭാഗവും പിൻഭാഗവും വീതിയുള്ള ബ്ളോക്ക് ഹീൽസ് തുടങ്ങിയവ വിപണിയിൽ ലഭ്യമാണ്. ഇവ ഓരോന്നും അണിഞ്ഞ് നോക്കി നടക്കാൻ സുഖപ്രദമാണെങ്കിൽ സ്വന്തമാക്കാം.

ചില പൊടിക്കൈകൾ