മനസിനും ശരീരത്തിനും ഒരുപോലെ സമാധാനം തരാൻ കഴിയുന്ന ഒന്നാണ് യോഗ. ഡിപ്രഷൻ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും യോഗയ്ക്ക് കഴിയും. അത്തരത്തിൽ കിടന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന ചില യോഗാസനങ്ങളെ പറ്റിയാണ് യോഗിക് ഹീലിംഗിന്റെ ഈ എപ്പിസോഡിൽ യോഗാചാര്യ സംഗീത പത്മകുമാർ പങ്കുവയ്ക്കുന്നത്.

കിടന്നുകൊണ്ടുള്ള യോഗാസനങ്ങൾ ചെയ്യുമ്പോൾ ശരീരത്തിന്റെ ഫ്ലക്സിബിളിറ്റി കുറയുന്നതുപോലെ അനുഭവപ്പെടുന്നവർക്ക് അത് മാറ്റാനും ഈ യോഗാസനങ്ങൾ സഹായിക്കും. ഒന്നാമത്തേത് ഭുജംഗാസനമാണ്. ശ്വാസോച്ഛ്വാസം ശരിയായ രീതിൽ ചെയ്യണം. രണ്ടാമത്തേത്ത് തിരിയക് ഭുജംഗാസനമാണ്. ഭുജംഗാസനത്തിൽ നിന്നും ചെറിയ വ്യത്യാസം മാത്രമേ ഇതിനുള്ളൂ. ഈ രണ്ട് യോഗാസനങ്ങളും പത്ത് മിനിട്ട് വീതം ചെയ്യാവുന്നതാണ്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടുമുള്ള യോഗാസനങ്ങൾ ചെയ്ത ശേഷം മാത്രമേ കിടന്നുകൊണ്ടുള്ള ആസനങ്ങൾ ചെയ്യാൻ പാടുള്ളൂ. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിനും മനസിനും വളരെ നല്ലതാണ്.

yoga