
ലേഡി സുകുമാരക്കുറുപ്പ് എന്നറിയപ്പെടുന്ന പിടികിട്ടാപ്പുള്ളി ഡോക്‌ടർ ഓമന ഈഡന്റെ കഥ സിനിമയാകുന്നു. അഭിനയ പരിശീലകനും നടനുമായ നവജിത് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപക് വിജയനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ആറു വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ തമിഴിലെ മുൻനിര താരമാകും പ്രധാന വേഷത്തിൽ എത്തുന്നത്.

1996 ജൂലായ് 11 നാണ് തന്റെ സുഹൃത്തായിരുന്ന കണ്ണൂര്‍ സ്വദേശി മുരളീധരനെ ഡോക്‌ടർ ഓമന കൊലപ്പെടുത്തിയത്. ഊട്ടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ വച്ച് മുരളീധരനെ കൊലപ്പെടുത്തിയ ശേഷം കഷണങ്ങളാക്കി സ്യൂട്‌കേസില്‍ നിറച്ച് കാറില്‍ യാത്രചെയ്യവേയാണ് ഓമന പൊലീസിന്റെ പിടിയിലാകുന്നത്. 2001ല്‍ ജാമ്യത്തില്‍ ഇറങ്ങിയ ഓമനയെ പിന്നീട് കണ്ടെത്താനായില്ല.
2023 ജനുവരിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ ടെെറ്റിലും അഭിനേതാക്കളുടെ പേരും വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.