
സന്തോഷമായാലും സങ്കടമായാലും ആരെയെങ്കിലുമൊന്ന് കെട്ടിപ്പിടിച്ച് അത് പങ്കിടാൻ ആഗ്രഹിക്കാത്തവരായി ആരുണ്ടാകും. പലപ്പോഴും പല പ്രശ്‌നങ്ങളും പ്രിയപ്പെട്ടവരുടെ നല്ലൊരു ആലിംഗനത്തിലൂടെ പല പ്രശ്‌നങ്ങളെയും അതിജീവിക്കാനായേക്കും. എന്നാൽ, അതിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് അതിനെയൊരു പ്രൊഫഷനാക്കി മാറ്റിയിരിക്കുകയാണ് ട്രെവർ ഹോടൂൺ എന്ന യുവാവ്.
താൻ നൽകുന്ന സേവനത്തെ കഡിൽ തെറാപ്പിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ജോലിയെ കുറിച്ച് ചോദിക്കുന്നവരോട് പ്രൊഫഷണൽ കഡ്‌ലർ ആണെന്നാണ് അദ്ദേഹം പറയുന്നത്. ട്രെവറിന്റെ അടുത്തെത്തുന്നവരിൽ ഏറെയും മാനസികമായി വേദനിക്കുന്നവരാണ്.
ലൈംഗികേതര വികാരങ്ങൾ മാത്രമാണ് ട്രെവർ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന സ്ത്രീകളെല്ലാം തങ്ങൾക്ക് ഏറെ സുരക്ഷിതയിടമായിട്ടാണ് കാണുന്നത്. ഒരു മണിക്കൂറിന് 7100 രൂപയാണ് കക്ഷി ഈടാക്കുന്നത്.
ആലിംഗനം മാത്രമല്ല തങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതെന്നാണ് ഏറെപ്പേരും പറയുന്നത്. ട്രെവറിന്റെ കരുതലും ശ്രദ്ധയും ആശ്വാസവും ആത്മവിശ്വാസവും പകരുന്നുണ്ടെന്നും അവർ പറയുന്നു.