monkeypox

ന്യൂഡൽഹി: കുരങ്ങുപനി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രോഗലക്ഷണങ്ങളിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും അവബോധം ഉണ്ടായിരിക്കണം. കർശന പരിശോധന വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

#Monkeypox |Union Health Secretary Rajesh Bhushan writes to Additional Chief Secretary/Principal Secretary/Secretary (Health) of all States/UTs, reiterating some of the key actions that are required to be taken by all States/UTs in line with MoHFW's guidance issued on the subject pic.twitter.com/fb7jdZPz8U

— ANI (@ANI) July 14, 2022

സംശയാസ്പദമായ കേസുകൾ പരിശോധിക്കുക, രോഗികളുടെ ക്വാറന്റൈൻ, ആവശ്യത്തിന് പ്രവർത്തകർ തുടങ്ങിയ നിർദേശങ്ങളാണ് കത്തിൽ വ്യക്തമാക്കുന്നത്. യു എ ഇയിൽ നിന്ന് കേരളത്തിലെത്തിയയാൾക്ക് കുരങ്ങുപനിയുടെ ലക്ഷണങ്ങൾ പ്രകടമായ സാഹചര്യത്തിലാണ് കേന്ദ്രം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

രോഗിയെ പ്രത്യേകം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പരിശോധനയ്ക്കായി സാമ്പിൾ പൂനെയിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. രോഗിയ്ക്ക് പനിയും ശരീര വേദനയും വസൂരിക്ക് സമാനമായ ലക്ഷണങ്ങളുമുണ്ട്. വീട്ടിലുള്ള ആളുകളുമായിട്ട് മാത്രമാണ് ഈ വ്യക്തിക്ക് സമ്പർക്കമുള്ളത്. പരിശോധന ഫലം വൈകിട്ടോടെ ലഭിക്കുമെന്നും അതിനുശേഷം മാത്രമേ കുരങ്ങുപനിയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.