
2022 ജൂലൈ 15 -1197 മിഥുനം 31 - വെള്ളിയാഴ്ച. (വൈകുന്നേരം 5 മണി 31 മിനിറ്റ് 0 സെക്കന്റ് വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം)
അശ്വതി: ഏതു കാര്യത്തിലും വളരെ ശ്രദ്ധയും സൂക്ഷ്മതയും നിർബന്ധമായി പുലർത്തണം, കള്ളന്മാരെ കൊണ്ട് നാശ നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, സാമ്പത്തിക ബാദ്ധ്യതകൾ കൂടുന്നതിന് യോഗമുണ്ട്, അയൽക്കാരുമായി കലഹങ്ങൾക്ക് സാദ്ധ്യത.
ഭരണി: സര്‍ക്കാര്‍ ജോലിയിൽ ഉള്ളവർക്ക് പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വരും, ശത്രുക്കളിൽ നിന്നും പ്രതികൂല നീക്കങ്ങൾ ഉണ്ടായേക്കും, അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. അതിനാൽ നല്ല ശ്രദ്ധ വേണം, മേലുദ്യോഗസ്ഥരിൽ നിന്ന് തിരിച്ചടികൾ ഉണ്ടായേക്കും. സൂക്ഷിക്കുക.
കാര്‍ത്തിക: ഉത്തരവാദിത്തവും ജോലിഭാരവും വര്‍ദ്ധിക്കാൻ ഇടയുണ്ട്, ആര്‍ഭാട വസ്തുക്കളോട് താൽപര്യം വര്‍ദ്ധിക്കും, ചെലവ് വര്‍ദ്ധിക്കാതെ ശ്രദ്ധിക്കണം, നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ അവസ്ഥ പ്രതീക്ഷിക്കാം, സുഹൃത്തുക്കളിൽ നിന്നും മികച്ച സഹകരണം പ്രതീക്ഷിക്കാം.
രോഹിണി: ബിസിനസ്സ് വര്‍ദ്ധിക്കും, യാത്രകളിലൂടെ ലാഭമുണ്ടാകും. വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്, ഔദ്യോഗിക മേഖലയിൽ ഉള്ള അനിശ്ചിത അവസ്ഥകൾ നീങ്ങും, വിദ്യാഭ്യാസ പരമായും തൊഴില്‍ പരമായും നേട്ടങ്ങൾ കൈവരിക്കും.
മകയിരം: ഏര്‍പ്പെടുന്ന കാര്യങ്ങളിൽ വിജയം, അംഗീകാരങ്ങളും പുരസ്ക്കാരങ്ങളും ലഭിക്കും, കടം കൊടുത്ത പണം തിരിച്ചു കിട്ടും, കൂട്ടു കച്ചവടത്തിൽ ഉയര്‍ച്ച കാണുന്നു, തൊഴിലന്വേഷകർക്ക് അനുകൂല ഫലം, ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാദ്ധ്യം ഉണ്ടാകും, വിവാഹ ആലോചകൾ തീരുമാനത്തിൽ എത്തും.
തിരുവാതിര: സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വര്‍ദ്ധനവിന് യോഗം കാണുന്നു, കരാര്‍ തൊഴിലിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും, ജീവിത പങ്കാളിക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്, അന്യ നാട്ടിൽ ജീവിക്കുന്ന ബന്ധുക്കളിൽ നിന്നും ധന സഹായത്തിന് സാദ്ധ്യതയുണ്ട്,കുടുംബ തർക്കങ്ങൾ തീര്‍പ്പാക്കുന്നതിൽ ഇടപെടലുകൾ നടത്തും.
പുണര്‍തം: ബന്ധുബലം വര്‍ദ്ധിക്കും, ബന്ധുവുമായി വിവാഹത്തിന് യോഗമുണ്ട്, ഏറ്റെടുത്ത ജോലികൾ പൂര്‍ത്തീകരിക്കാനാകും, സന്താനങ്ങൾ വഴി നേട്ടങ്ങൾ, നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും, ഉദ്യോഗത്തിലുള്ള അനിഷ്ടാവസ്ഥകൾ പരിഹരിക്കും, അവിവാഹിതർക്ക് ജീവിത പങ്കാളിയെ കണ്ടെത്താനാകും, കച്ചവടം വര്‍ദ്ധിക്കും.
പൂയം: രാഷ്ട്രീയം, സിനിമ, മറ്റ് കലാരംഗങ്ങൾ എന്നിവയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ ദിവസം, സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം, ബന്ധുജന ഗുണം വർദ്ധിക്കും. ആഗ്രഹങ്ങൾ സാധിക്കും. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും, വിവാഹയോഗം, വാഹനയോഗം എന്നിയ്ക്ക് അനുകൂല സമയമാണ്.
ആയില്യം: ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും, പൂർവിക സ്വത്ത് ലഭിക്കുവാൻ യോഗം, സന്താനത്തിന് ഉന്നത പഠനത്തിനും വിവാഹത്തിനുമുള്ള യോഗമുണ്ട്. വിദേശത്ത് ജോലിക്ക് സാദ്ധ്യത കാണുന്നു, അവ്യക്തതയുള്ള പണമിടപാടിൽ നിന്നും തീർത്തും പിന്മാറണം, കര്‍മ്മ രംഗത്ത് അഴിച്ചു പണികൾ ആവശ്യമായി വരും.
മകം: കേസുകളുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങൾക്ക് സാദ്ധ്യതയുണ്ട്. ഒത്തു തീര്‍പ്പ് ശ്രമങ്ങൾ നടത്തുന്നതാണ് നല്ലത്, തൊഴിൽപരമായി നഷ്ടങ്ങൾ ഉണ്ടായേക്കും, ധനം കടം വാങ്ങാനുള്ള സാദ്ധ്യതയുണ്ട്, ശിക്ഷാ നടപടികൾ നേരിടാൻ സാദ്ധ്യത, എടുത്തു ചാട്ടവും കുറ്റം പറച്ചിലും വിനയായി മാറും, വീട്ടിലോ സ്ഥാപനത്തിലോ മോഷണ ശ്രമം ഉണ്ടാകാം.
പൂരം: ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ടി വരുമെന്നതിനാൽ വളരെയധികം ശ്രദ്ധിക്കണം, അപകടങ്ങളോ അപവാദങ്ങളോ ഉണ്ടാകാൻ യോഗം കാണുന്നു, കൂട്ടു സംരംഭങ്ങളിൽ നിന്നും നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, ബിസിനസിൽ തര്‍ക്കങ്ങളുണ്ടാകും. അവയെല്ലാം ഉടനടി പരിഹരിക്കണം, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, സംസാരം വളരെയധികം നിയന്ത്രിക്കണം.
ഉത്രം: ജോലിഭാരം കൂടുന്നതിനും വിവാദം ഉണ്ടാകുന്നതിനുമെല്ലാം സാദ്ധ്യതയുണ്ട്, നിശ്ചയം വരെ എത്തിയ വിവാഹ ബന്ധത്തിൽ ചില തടസ്സങ്ങൾക്ക് സാദ്ധ്യത ഉണ്ട്. അതിനാൽ ശ്രദ്ധിക്കണം, പ്രായോഗിക ബുദ്ധി കുറയാൻ സാദ്ധ്യതയുണ്ട്. പിടിവാശി വര്‍ദ്ധിക്കും, അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവര്‍ക്ക് സ്ഥാനം നഷ്ടം സംഭവിക്കും, മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം.
അത്തം: ബന്ധുവിയോഗം ഉണ്ടാകും, ലോൺ എടുക്കുന്നതിനോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ കടം വാങ്ങുന്നതിനോ സാഹചര്യം ഉണ്ടാകും, കേസു വഴക്കുകൾ അവസാനിപ്പിക്കാൻ കോടതിയുമായി ബന്ധപ്പെട്ട് അനുകൂല വിധി ലഭിക്കും, വളര്‍ത്തു മൃഗങ്ങൾ, വാഹനങ്ങൾ എന്നിവ വാങ്ങിക്കുന്നതിന് അവസരം ഉണ്ടാകും, സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം.
ചിത്തിര: രോഗദുരിതങ്ങൾക്ക് ശമനം കണ്ടുതുടങ്ങും, ബന്ധുജനഗുണം വർദ്ധിക്കും, പുതിയ തൊഴിൽ ലാഭം പ്രതീക്ഷിക്കാം, വിനോദയാത്രകൾ ആകാമെങ്കിലും വാഹന ഉപയോഗം നിർബന്ധമായിട്ടും ഒഴിവാക്കണം, അനാവശ്യമായ യാത്രകളും ചെലവുകളും വര്‍ദ്ധിക്കും, രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്, ഭാര്യാ ഗൃഹത്തിൽ നിന്നും ധനപരമായ സഹായങ്ങൾ ഉണ്ടാകും.
ചോതി: ഇഷ്ടക്കാരിൽ നിന്നും ആഭരണങ്ങളോ മറ്റ് വസ്തുക്കളോ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ജോലി ലഭിക്കുന്നതിനോ സ്ഥാനക്കയറ്റം ലഭിക്കുന്നതിനോ സാദ്ധ്യതയുള്ള ദിനം, കർമ്മ മേഖലയിലും സാങ്കേതിക രംഗത്തും വിജയം നേടാനാകും, അന്നലാഭം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം, തര്‍ക്കങ്ങൾ പരിഹരിച്ച് അവകാശങ്ങൾ നേടിയെടുക്കും, പ്രണയസാഫല്യം ലഭിക്കും, നല്ല സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
വിശാഖം: പലവിധ ലാഭങ്ങളുണ്ടാകും, കാര്യ വിജയം പ്രതീക്ഷിക്കാം, അന്നലാഭം എന്നിവയുണ്ടാകും, കൃഷി. പാചകം, യാത്ര, കരകൗശല വസ്തുക്കൾ എന്നിവയിൽ താൽപര്യം കൂടി വരും, മുടങ്ങിക്കിടക്കുന്ന വീട് പണി സഹോദരങ്ങളുടെ സഹായത്തോടെ പുനരാരംഭിക്കുവാൻ സാധിക്കും, വിനോദയാത്രകൾ നടത്തുന്നതിനും അതിന് നേതൃത്വം നൽകുന്നതിനും അവസരമുണ്ടാകും.
അനിഴം: താൽക്കാലികമായി ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. സന്താനഭാഗ്യത്തിന് യോഗമുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, വ്യാപാര രംഗത്ത് മടിയുള്ള ജോലിക്കാരെ പിരിച്ചു വിട്ട് കൂടുതൽ കാര്യ പ്രാപ്തിയുള്ളവരെ നിയമിക്കും, ജീവിത പങ്കാളിക്ക് നേട്ടങ്ങൾ, ആരോഗ്യ പരമായ വിഷമതകൾ ശമിക്കും.
കേട്ട: സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും, കടങ്ങൾ വീട്ടും, ബന്ധുഗുണം വർദ്ധിക്കും, പൊതു പ്രവർത്തനങ്ങളിൽ വിജയം നേടും, വരവിനൊപ്പം ചെലവുമധികരിക്കും. സന്താനങ്ങളെ കൊണ്ടു ഗുണങ്ങൾ വർദ്ധിക്കും, പുരസ്ക്കാരങ്ങൾക്കും അനുമോദനങ്ങൾക്കും സാദ്ധ്യതയുണ്ട്, യോഗ്യതക്ക് അനുസരിച്ചുള്ള ജോലി ലഭിക്കും, പ്രേമ ബന്ധം വിജയകരമാകും, തൊഴിൽ മേഖലയിൽ ലാഭമുണ്ടാകും.
മൂലം: വസ്തുതർക്കം പരിഹരിക്കാനായിട്ട് വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കേണ്ടതായ സാഹചര്യം ഉണ്ടാവാം, തൊഴിൽമേന്മ ഉണ്ടാകും, മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് പ്രശ്നങ്ങൾ പരിഹരിച്ചു നൽകാനാകും, സ്കോളർഷിപ്പിനായി അപേക്ഷിച്ചവര്‍ക്ക് അനുകൂല ഫലം പ്രതീക്ഷിക്കാം, മാതൃ ഗൃഹത്തിൽ നിന്നും സ്വത്തുക്കൾ ലഭിക്കും, പ്രായമായവര്‍ക്ക് പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിന് സാദ്ധ്യത.
പൂരാടം: കാര്യവിജയം, സ്ഥാനഗുണം, ആരോഗ്യം, വിവാഹം, പ്രണയം തുടങ്ങിയ കാര്യങ്ങളില്‍ വളരെ അനുകൂലമായ സമയമാണ്, ജീവിത പങ്കാളിയുമായി ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിക്കുവാനും യോഗം ഉണ്ട്, തൊഴില്‍ രംഗത്തെ ശത്രുക്കളിന്‍ മേല്‍ വിജയം വരിക്കും, ആത്മ വിശ്വാസം വർദ്ധിക്കും, വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് ഗുണഫലങ്ങള്‍ അനുഭവപ്പെടും, കുടുംബത്തില്‍ സന്തോഷം അനുഭവപ്പെടും.
ഉത്രാടം: വിദേശത്തും സ്വദേശത്തും ജോലി ചെയ്യുന്നവര്‍ക്ക് ദിവസം താരതമ്യേന അനുകുലമാണ്, ബിസിനസ് പങ്കാളിയുമായി മികച്ച ബന്ധം പുലര്‍ത്തും, ദൈവാധീനം ഉള്ളതു കൊണ്ട് കഷ്ടതയുടെ കാഠിന്യങ്ങള്‍ കുറഞ്ഞിരിക്കും, വിവാഹ ആലോചനകള്‍ക്ക് അനുകൂലമായ സമയം, ബന്ധുക്കളിൽ നിന്ന് സഹായ സഹകരണങ്ങള്‍ ഉണ്ടാകും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ശുഭമായി പര്യവസാനിപ്പിക്കും.
തിരുവോണം: പല തടസ്സങ്ങളും സുഹൃത്തുക്കളുടെയും പങ്കാളിയുടെയും മാതാവിന്‍റെയും സഹായങ്ങള്‍ കൊണ്ട് തരണം ചെയ്യുവാന്‍ സാധിക്കും, എല്ലാ രംഗങ്ങളിലും കാര്യ വിജയം അനുഭവപ്പെടും. തൊഴില്‍ പ്രൊമോഷന് സാദ്ധ്യത കാണുന്നു, വിദേശത്തേക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം, ലോണ്‍, വായ്പ എന്നിവയ്ക്ക് ജാമ്യം നില്‍ക്കുവാനുള്ള സാദ്ധ്യത.
അവിട്ടം: കുറച്ച് കാലമായ് കാത്തിരുന്ന വിവാഹ ആലോചനകള്‍ക്ക് അനുകുല മറുപടി ലഭിക്കും, സുഹൃത്തുക്കളിൽ നിന്നും പങ്കാളിയില്‍ നിന്നും ഹിതകരമല്ലാത്ത പ്രതികരണങ്ങള്‍ ഉണ്ടായേക്കാം, ധനപരമായ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്, സാഹസ പ്രവൃത്തികളിള്‍ നിന്ന് വിട്ടു നില്‍ക്കുക, ശത്രുക്കളുടെ ഉപദ്രവം കാര്യമായ് അനുഭവപ്പെടും.
ചതയം: ധനപരമായി വഞ്ചനകള്‍ക്കും ധനനഷ്ടത്തിനും സാദ്ധ്യത കാണുന്നു. ഭാഗ്യങ്ങള്‍ കൈവിട്ടു പോകുന്നതായ് അനുഭവപ്പെടും, പെരുമാറ്റത്തില്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം, തൊഴില്‍ രംഗത്ത് ആരോപണങ്ങള്‍ നേരിടേണ്ടി വരും, പ്രശ്‌നങ്ങളിലും വാഗ്വാദങ്ങളിലും നിന്നും ഒഴിഞ്ഞു നിൽക്കണം.
പൂരുരുട്ടാതി: വിവാഹ ആലോചനകളിൽ വഞ്ചന അനുഭവപ്പെട്ടേക്കാം, തീരുമാനങ്ങള്‍ വളരെ സൂക്ഷിച്ച് എടുക്കുക, വിവാഹിതര്‍ പങ്കാളിയോട് സുക്ഷിച്ച് പെരുമാറേണ്ടതാണ്, നിങ്ങളുടെ വാക്കുകളും പ്രവൃത്തികളും തെറ്റിദ്ധരിക്കപ്പെട്ടെക്കാം, ദൈവാധീനക്കുറവ് ആരോഗ്യ കാര്യങ്ങളിൽ തിരച്ചടികൾ ഉണ്ടാക്കും.
ഉതൃട്ടാതി: വാക്കുകളും പ്രവൃത്തിയും വളരെ ശ്രദ്ധിക്കേണ്ടതാണ്, നല്ലതിനായി ചെയ്യുന്ന പല കാര്യങ്ങളും വിപരിതമായ് ഭവിക്കുവാനും സാദ്ധ്യത കാണുന്നു, തൊഴിലില്‍ കഠിനാദ്ധ്വാനം ചെയ്താല്‍ മാത്രമേ പിടിച്ചു നില്‍ക്കുവാന്‍ കഴിയൂ. അപ്രതീക്ഷിതങ്ങളായ ധന ചെലവും, കഷ്ടതയും ഉണ്ടായേക്കാം, ആരോഗ്യപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ പുലര്‍ത്തേണ്ട ദിവസം, വിവാഹാലോചനകള്‍ വരുമെങ്കിലും ഒരു അനശ്ചിതത്വം അനുഭവപ്പെടും.
രേവതി: അസുഖങ്ങള്‍ ഇടയ്ക്കിടെ ശല്യം ചെയ്തേക്കാം, മേൽ അധികാരികളുടെ കോപത്തിന് പാത്രികരിക്കും, നിങ്ങളുടെ കഠിന പ്രയത്നങ്ങള്‍ ആരും കണ്ടെന്നു വരില്ല, എല്ലാ പ്രവൃത്തിയിലും കുറച്ച് ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്, സാഹസ പ്രവൃത്തികളില്‍ താല്പര്യം തോന്നുമെങ്കിലും മനഃസംയമനം പാലിക്കുനതാണ് നല്ലത്.