
തിരുവനന്തപുരം: കടൽക്ഷോഭത്തിന് ശാശ്വതപരിഹാരം ഉറപ്പാക്കാനായി യു.കെ.യൂസഫ് ആവിഷ്‌കരിച്ച നൂതന ആശയമായ യു.കെ.യൂസഫ് ഇഫക്‌ട്‌സ് സീവേവ് ബ്രേക്കേഴ്‌സ് ശ്രദ്ധേയമാകുന്നു. പേറ്റന്റോടുകൂടി ആവിഷ്‌കരിച്ച പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നു.
തുടർന്ന്, കാസർകോട് നിർമ്മാണത്തിനും തുടക്കമായി. കഴിഞ്ഞ ഏപ്രിൽ ഒന്നിന് മന്ത്രി അഹമ്മദ് ദേവർകോവിലാണ് നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. യു.കെ.യൂസഫ് ഉറപ്പുപാലിച്ച് ഒന്നരമാസത്തിനകം തന്നെ സമയബന്ദിതമായി നിർമ്മാണം പൂർത്തിയാക്കി. സൗജന്യമായാണ് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി പദ്ധതി നാടിന് സമർപ്പിക്കുന്നത്.
പ്രകൃതിക്ക് അനുയോജ്യവും ജനസൗഹൃദവും ചെലവ് കുറഞ്ഞതുമായ പദ്ധതിയാണിത്. കടൽത്തീരം മനോഹരമായി സംരക്ഷിക്കാനും വിനോദസഞ്ചാരികളെ ആകർഷിക്കാനും ഉതകുന്നതാണ് യു.കെ.യൂസഫ് ഇഫക്‌ട്‌സ് സീവേവ് ബ്രേക്കേഴ്‌സ്.