
ദുബായ്: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ബാംഗ്ലാദേശ് പേസർ ഷോഹിദുൾ ഇസ്ലാമിനെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പത്ത് മാസത്തേക്ക് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിലക്കി. മാർച്ചിൽ നടന്ന പരിശോധനയിൽ ഷഓഹിദുളിന്റെ മൂത്ര സാമ്പിളിൽ നിന്ന് അന്താരാഷ്ട്ര ഉത്തേജക ഏജൻസിയുടെ (വാഡ) നിരോധിക്കപ്പെട്ട പട്ടികയിലുള്ള ക്ലോമിഫെനിന്റെ അംശം ലഭിച്ചതിനെത്തുർടന്നാണ് വിലക്ക്. മേയ് 28 മുതൽ വിലക്ക് നിലവിൽ വന്നു.