ukraine

കീവ് : മദ്ധ്യ യുക്രെയിനിലെ വിനൈറ്റ്‌സിയ നഗരത്തിൽ റഷ്യൻ മിസൈലാക്രമണത്തിൽ മൂന്ന് കുട്ടികൾ അടക്കം 22 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. മൂന്ന് റഷ്യ മിസൈലുകളാണ് ഇവിടെ പതിച്ചത്. നിരവധി സിവിലിയൻ കെട്ടിടങ്ങൾ തകർന്നു. സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. കരിങ്കടലിൽ റഷ്യൻ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച കാലിബർ ക്രൂസ് മിസൈലുകളാണ് ദുരന്തം വിതച്ചതെന്ന് യുക്രെയിൻ അധികൃതർ ആരോപിച്ചു.