
കീവ് : യുക്രെയിനിൽ നിന്ന് കരിങ്കടൽ മാർഗം ധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ ധാരണയായെന്ന് തുർക്കിയെ. തുർക്കിയെയുടെ മദ്ധ്യസ്ഥതയിൽ ഇസ്താംബുളിൽ റഷ്യ, യുക്രെയിൻ, യു.എൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
അധിനിവേശം തുടങ്ങിയതോടെ യുക്രെയിനിലെ ധാന്യക്കയറ്റുമതി റഷ്യ തടഞ്ഞതോടെ ലോകം ഭക്ഷ്യക്ഷാമത്തിന്റെ വക്കിലെത്തിയിരുന്നു. ധാന്യങ്ങൾ സുരക്ഷിതമായി കയറ്റുമതി ചെയ്യാനുള്ള വഴിയൊരുക്കാൻ യുക്രെയിനും റഷ്യയും ധാരണയായെന്നും ഇത് സംബന്ധിച്ച കരാറിൽ അടുത്താഴ്ച ഒപ്പിടുമെന്നും കൂടുതൽ ചർച്ചകൾ നടക്കുമെന്നും തുർക്കിയെ പ്രതിരോധ മന്ത്രി ഹുലുസി അകാർ പറഞ്ഞു.