
ലക്‌നൗ: സ്വകാര്യ മാളിലെ പൊതുസ്ഥലത്ത് ഒരുപറ്റം ആൾക്കാർ പരസ്യമായി നിസ്കരിച്ചതിൽ പ്രതിഷേധിച്ച് മാൾ ബഹിഷ്ക്കരിക്കാനുള്ള ആഹ്വാനവുമായി ഹിന്ദു മഹാസഭ. സമൂഹമാദ്ധ്യമങ്ങളിലാണ് മാളിനകത്തുള്ള ഒരു പൊതുസ്ഥലത്ത് ഒരുകൂട്ടം ആൾക്കാർ നിസ്കരിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിൽ മാൾ പ്രവർത്തനം ആരംഭിച്ചത്. ഉത്തർപ്രദേശിലെ ഏറ്റവും വലിയ മാൾ ആണ് ഇത്.
ഇതിനുമുമ്പും മാൾ ഇത്തരം വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ടെന്നും മുസ്ലീം പള്ളിയായി ഉപയോഗിക്കുന്ന എല്ലാ മാളുകൾക്കെതിരെയും നടപടി വേണമെന്നും ഹിന്ദു മഹാസഭ ആശ്യപ്പെട്ടു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ഉത്തർപ്രദേശഅ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെടണമെന്നും എല്ലാ ഹിന്ദുക്കളും മാൾ ബഹിഷ്കരിക്കണമെന്നും ഹിന്ദു മഹാസഭ നേതാവ് ശിശിർ ചതുർവേദി പറഞ്ഞു.
പൊതു ഇടങ്ങളിൽ നമസ്‌കരിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവ് നിലനിൽക്കുമ്പോഴാണ് മാൾ നിസ്കരിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകിയതെന്നും മാൾ അധികൃതർ അവരുടെ യഥാർത്ഥ നിറം കാണിക്കുകയാണെന്നും ചതുർവേദി ആരോപിച്ചു. ചൂഷണങ്ങളുടെ പേരിൽ നേരത്തെയും മാൾ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശിലും അത് തന്നെയാണ് ഇവർ ചെയ്യുന്നതെന്നും ചതുർവേദി പറഞ്ഞു.
അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് മാൾ അധികൃതർ വെളിപ്പെടുത്തി. വൈറലായ വിഡിയോ അടിസ്ഥാനമാക്കി മാളിനെതിരെ ഹിന്ദു മഹാസഭ ലക്നൗ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.