kk

കൊച്ചിയിൽ പുത്തൻ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ.കൊച്ചി-ആലപ്പുഴ ദേശീയപാതയിൽ കുണ്ടന്നൂരിൽ ക്രൗൺ പ്ലാസ ഹോട്ടലിനടുത്തുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് 15,16 നിലകൾ ചേർന്ന 9,500ചതുരശ്ര അടിയുള്ള ഡ്യൂപക്സ് ഫ്ളാറ്റ് പഴമയും പുതുമയും ഇഴചേർന്നാണ് ഫ്ലാറ്റിന്റെ രൂപകല്പന. .ഇന്റീരിയർ വർക്കുകൾ താനും ഭാര്യ സുചിതയും ഏറെ ഇഷ്ടപ്പെടുന്നതിനാൽ അതിന് പ്രധാന്യം കൊടുത്താണ് ഫ്ളാറ്റ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് മോഹൻലാൽ പറയുന്നു . ലളിതവും അതേസമയം, ആഡംബരം ഒട്ടും കുറയാത്തതുമാണ് ഇന്റീരിയർ വർക്കുകൾ

പൂജാ റൂം, ഫാമിലി ലിവിംഗ് റൂം, ഡൈനിംഗ് ഏരിയ, രണ്ട് അടുക്കള, ബാർ കൗണ്ടർ എന്നിവയാണ് താഴത്തെ നിലയിൽ. അടുക്കളകളിൽ ഒന്ന് ഓപ്പൺ കിച്ചണും രണ്ടാമത്തേത് ഷെഫ് കിച്ചണുമാണ് (സ്റ്റെയിൻലസ് കിച്ചൺ). മാസ്റ്റർ ബെഡ്റൂമുൾപ്പെടെ നാല് ബെഡ് റൂമുകളും മേക്കപ്പ് റൂമും സ്റ്റാഫ് റൂമുമാണ് മുകളിൽ. ലിഫ്റ്റും തയാറാക്കിയിട്ടുണ്ട്.

സ്വീകരണമുറിയിൽ,​ ഉള്ളിൽ മരക്കൊമ്പുകളടക്കം പിടിപ്പിച്ചിരിക്കുന്ന അക്വേറിയമാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. പുരസ്‌കാരങ്ങളെല്ലാം പ്രത്യേകം ഷേക്കേസിലാക്കിയിരിക്കുന്നു.ഗസ്റ്റ് ലിവിംഗ്,​ ഡൈനിംഗ്, പൂജാമുറി, രണ്ട് അടുക്കളകൾ എന്നിവയാണ് താഴത്തെ നിലയിലെ പ്രധാന സൗകര്യങ്ങൾ. ലിവിങ്, ഡൈനിങ് ഏരിയകൾ ഓപ്പൺ സ്റ്റൈലിലാണ് നൽകിയിരിക്കുന്നത്. .

എല്ലാവർക്കും മുഖത്തോട് മുഖം കാണാവുന്ന തരത്തിൽ സർക്കുലർ ആകൃതിയിലാണ് ഡൈനിംഗ് ടേബിൾ സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് വീടിന്റെ അടുക്കളകൾ. .നാലു വിശാലമായ കിടപ്പുമുറികളാണ് ഇവിടെയുള്ളത്.

പുതിയ വീട്ടിൽ വാസം തുടങ്ങിയപ്പോൾ, ഏറെ പ്രിയപ്പെട്ട 'ഇട്ടിമാണി' ലാംബട്ര സ്കൂട്ടറിനെയും മോഹൻലാൽ ഒപ്പം കൂട്ടി . ഇട്ടിമാണി സിനിമയിൽ ഓടിച്ച 70 മോഡൽ സ്‌കൂട്ടറിനോട് അടുപ്പം തോന്നി അന്ന് സ്വന്തമാക്കിയതാണ്. രാജാവിന്റെ മകൻ സിനിമയിൽ ലാൽ പറയുന്ന ഹിറ്റ് ഡയലോഗായ ''മൈ ഫോൺ നമ്പർ ഈസ് 2255'' ഓർമ്മിപ്പിക്കും വിധം എം.എൽ -2255 നമ്പരാണ് വണ്ടിക്ക് ഇട്ടിരിക്കുന്നത്. ഇതിന് രൂപഭംഗിവരുത്തി ഫ്ളാറ്റിന്റെ ആദ്യ നിലയിൽ സ്ഥാപിച്ചിരിക്കയാണ്.