ivana

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപ് (73) അന്തരിച്ചു. മരണത്തിൽ അതിയായ ദു:ഖമുണ്ടെന്ന് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ന്യൂയോർക്കിലെ വസതിയിൽ വച്ചായിരുന്നു അന്ത്യമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

Ivana Trump, the first wife of former US President Donald Trump, has died in New York City.

“She was a wonderful, beautiful, and amazing woman, who led a great and inspirational life," former president Donald Trump posted on social media pic.twitter.com/bAoRr2iKFj

— ANI (@ANI) July 14, 2022

ഇവാനയുടെ മരണത്തിൽ അസ്വഭാവികതയില്ലെന്ന് പൊലീസ് അറിയിച്ചു. മോഡലായിരുന്ന ഇവാന 1977 ലായിരുന്നു റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന ഡൊണാൾഡ് ട്രംപിനെ വിവാഹം കഴിച്ചത്. ട്രംപിന്റെ മക്കളായ ഡോണാൾഡ് ട്രംപ് ജൂനിയർ, ഇവാൻക ട്രംപ്, എറിക് ട്രംപ് എന്നിവരുടെ മാതാവാണ്. 90 കളുടെ തുടക്കത്തിൽ ഡൊണാൾഡ് ട്രംപും ഇവാന ട്രംപും വിവാഹമോചനം നേടി,